അയലത്തേക്കുള്ള വഴി

​​മനുഷ്യസമൂഹം ഒരു വലിയ കുടുംബമാണ് . ഗോത്ര – വർഗ്ഗ- വംശങ്ങളിലൂടെ വിഭജിക്കപ്പെട്ട് വിവിധ കുടുംബങ്ങളായി മാറി എന്നേയുള്ളൂ…​ഇവർ കൂട്ടുകുടുംബങ്ങളായി നൂറ്റാണ്ടുകൾ ജീവിച്ചു . പുതിയ യുഗത്തിൽ കൂട്ടുകുടുംബ വ്യവസ്ഥ അണു കുടുംബങ്ങൾക്ക് വഴിമാറി … നാം കാലങ്ങളായി പിന്തുടർന്ന കുടുംബ ബന്ധങ്ങൾക്കും അയൽബന്ധങ്ങൾക്കുമൊക്കെ അണുകുടുംബങ്ങൾ വ്യാപകമായ തോടെ  ഉലച്ചിൽ സംഭവിച്ചു. ഒരു സമൂഹജീവിയായി കഴിയുന്ന മനുഷ്യൻ തന്റെ ജീവിത യാത്രയുടെ പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്ത പരസ്പര ബന്ധവും അയല്പക്കങ്ങളുമായുള്ള സഹകരണവും പാടെ ഒഴിവാക്കി. അങ്ങനെ നമ്മുടെ അയൽ ബന്ധങ്ങളുടെ ഊഷ്മളത മങ്ങി തുടങ്ങി…

എന്റെ കുട്ടി, എന്റെ പട്ടി , എന്റെ പൂച്ചട്ടി എന്ന് ചുരുങ്ങി പോയി… ഏറ്റവുമൊടുവിൽ “എന്റെ ഫോൺ” എന്ന നിലയിൽ കൂടുതൽ സങ്കുചിതത്വങ്ങളിലേക്ക് മനുഷ്യൻ കൂപ്പുകുത്തി കൊണ്ടിരിക്കുന്നു. ഒരു കാലത്ത് ഓരോ വീട്ടുവളപ്പിൽ നിന്നും അയലത്തെ വീട്ടിലേക്ക് ചവിട്ടടി പ്പാതകൾ മണ്ണിൽ തഴമ്പിച്ചു കിടന്നിരുന്നു . ഇന്ന് ആ വഴികളിലൊക്കെ കാട് കയറി. അയൽ വീട്ടിലേക്കോടി ഇത്തിരി ഉപ്പ് , ഒരു സ്പൂൺ വെളിച്ചെണ്ണ, പത്ത് മുളക്, ഒരു കപ്പ് പഞ്ചസാര എന്നിങ്ങനെ പലതും ചോദിച്ചു വാങ്ങിയ കാലമുണ്ടായിരുന്നു. മുലകുടിപോലും മാറാത്ത കുട്ടികളെയും കെട്ടു പ്രായമായ ​പെൺകൊടികളെയും ​ദിവസങ്ങളും മാസങ്ങളും അയലത്തെ വീട്ടലേൽപ്പിച്ച് ദൂരെ ദിക്കുകളിൽ പോയി വരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇന്ന് എത്ര പേർ ആ ധൈര്യം കാണിക്കും…! പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തിയിരുന്ന പഴയ തലമുറ അതിലൂടെ സ്നേഹം കൂടിയാണ് പകുത്തത്. കണ്ണെത്താദൂരത്തുള്ളവരുടെ കാര്യങ്ങൾ വരെ അവർക്കറിയാമായിരുന്നു.

നമ്മുടെ ബന്ധങ്ങൾ ഒക്കെ ചേർത്ത്നിർത്തിയിരുന്ന ഇഴകൾ അകന്നു തുടങ്ങിയ ഒരു കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കംപ്യുട്ടറിന്റെയും,ഇന്റർനെറ്റിന്റെയും കാലത്ത് ബന്ധങ്ങളെ അതിന്റേതായ രീതിയിൽ ചേർത്ത് നിർത്തുക കഠിനമായ ഒരു ജോലിയാണ്. ഐ പാഡും, ടാബുലെറ്റും, മൊബൈലും തുടങ്ങി ടെലിവിഷനും, ഗേയ്മുകളും അരങ്ങു വാഴുന്ന, ആശയവിനിമയം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രം സാധ്യമാ കുന്ന ഈ സന്ദർഭത്തിൽ ശിഥിലമായി കൊണ്ടിരിക്കുന്ന നമ്മുടെ ബന്ധങ്ങളെ ഏത് തരത്തിലാണ് നിലനിർത്തുക എന്നതാണ് ചിന്തിക്കേണ്ടത്.

ഇന്ന് നാം വ്യാപരിക്കുന്ന സോഷ്യൽ മീഡിയകൾ നമ്മുടെ അറ്റുപോയ പല ബന്ധങ്ങളേയും കൂട്ടിചേർക്കുവാൻ സഹായിക്കുന്നു എന്ന വാദം തള്ളുന്നില്ല, എങ്കിലും വെറും ഉപരിപ്ലവമായ ഒരു ​​സൗഹൃദത്തിന് മാത്രമേ അത് ഉപകരിക്കു ന്നുള്ളൂ എന്നത് ഒരു വസ്തുതയാണ്. മുറിവേറ്റവരുടെ ലോകമാണിത്. ഹൃദയത്തിൽ , ഓർമ്മകളിൽ , മുറിപ്പാടുകൾ പേറുന്ന ഒരു തലമുറ.അവർക്കരികിൽ ഒരു നല്ല സ്നേഹിതനും നല്ല അയക്കാര നുമാവുകയാണ് വേണ്ടത് .

ആരാണ് നല്ല അയൽക്കാരൻ…? ആരാണ് നല്ല സുഹൃത്ത്…?

അടുത്ത് താമസിക്കുന്ന അയല്പക്കത്തുകാരനോ , നമ്മുടെ സ്വന്തം സമുദായ ക്കാരനോ , നമ്മുടെ ബന്ധുവോ അതോ യാതൊരു മുൻ പരിചയവുമില്ലങ്കിലും ഒരാൾക്ക് സഹായമാവശ്യമുള്ള സന്ദർഭങ്ങളിൽ സഹായത്തിനെത്തുന്ന അന്യനോ…

കള്ളന്മാരുടെ കൈയ്യിലകപ്പെട്ട് ക്രൂരമായ മർദ്ദനത്തിനിരയായി വഴിയോരത്തു കിടന്നിരുന്ന ഒരു സാധുമനുഷ്യനരികിലൂടെ രണ്ട്  വഴിയാത്രക്കാർ വന്നു… ആദ്യം വന്നത് സ്വന്തം സമുദായത്തിൽപെട്ട ഒരു യഹൂദൻ. രണ്ടാമതായി ഒരു പുരോഹിതനും . ഇവർ രണ്ടുപേരും മുറിവേറ്റു കിടന്ന മനുഷ്യനെ ഒരു നോക്ക് കാണുക പോലും ചെയ്യാതെ കടന്നു പോയി. മൂന്നാമതായി വന്ന ശമര്യക്കാരൻ ആ സാധുമനുഷ്യനെ രക്ഷപ്പെടു ത്തുന്നു . ഇവിടെ നല്ല അയൽ ക്കാരൻ ​ആ ശമര്യക്കാരൻ ആണെ ന്ന് യേശുദേവൻ ബൈബിളിൽ കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇന്ന് സൗഹൃദത്തിനും  പരസ്പര സഹകരണത്തിനും ജാതിയും മതവും നോക്കുന്ന വരാണ് കൂടുതൽ . സ്വന്തം മതപാരമ്പര്യം പിന്തുടരുന്നവരെ മാത്രം സുഹൃത്തുക്ക ളാക്കുന്ന സമീപനവും വിരളമല്ല . ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ ചിലരുടെ സൗഹൃദപട്ടിക സൂക്ഷ്മമായി പരിശോധി ച്ചാൽ ഇത് ബോധ്യമാകും .

ആത്മീയതയും ഭൗതീകതയും പരസ്പര പൂരകങ്ങളാണെന്നിരിക്കെ അവയെ രണ്ടറകളിലാക്കി ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാധാന്യം കൊടുക്കുന്നു… തൊട്ടയലത്ത് വേണ്ടപ്പെട്ടവർ ഭക്ഷണമില്ലാതെ , രോഗശയ്യയിൽ വൃണിത ഹൃദയരായി കഴിയുന്നു. അവർക്കു  സ്നേഹത്തിന്റെ , സ്വാന്ത്വനത്തിന്റെ ഒരു നോട്ടത്തിനു പോലും ആർക്കുമിന്ന് സമയമില്ല, അവർ ഉയർത്തുന്ന രോദനങ്ങളും നാം കേൾക്കുന്നില്ല…!!!

നമ്മൾ ധ്യാനത്തിലാണ്…തീർഥാടനത്തിലാണ്..! ഒരേ വിശ്വാസം പേറുന്ന ദൈവമക്കൾ പോലും സ്വന്തം വീട്ടുമുറ്റത്തുള്ള ആരാധനാലയങ്ങൾ വിട്ട് മൈലുകൾ താണ്ടി പോകുന്നു… ദൈവങ്ങളെ തേടിയുള്ള യാത്ര…!!! വഴിപാടുകളും നേർച്ച കാഴ്ചകളുമായി . ചിലർ അന്തർ സംസ്ഥാനങ്ങളിൽ ആണെങ്കിൽ മറ്റുചിലർ രാജ്യാന്തര തലത്തിലും.

പരസ്പരം മത്സരിച്ചു ആരാധനാലയങ്ങൾക്കു മോടികൂട്ടുന്നു, ഉപകാര സ്മരണയായി. മഹാകവി ഉള്ളൂർ തന്റെ പ്രേമസംഗീതം എന്ന കവിതയിൽ പറയുന്നത്  നോക്കൂ

“അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം”

എവിടെയും ജാതിയുടെ പേരിലുള്ള കൂട്ടായ്മകൾ.. ഇവിടങ്ങളിലൊക്കെ തകരുന്നത് വിഭാഗീയതകളില്ലാത്ത സൗഹൃദങ്ങളാണ്, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകളാണ്..

കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും ഓർമ്മകളാണ്.മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹുർത്തങ്ങളെയാണ് നാം പലപ്പോഴും നഷ്ട്ടപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ സൗഹൃദം, അത് കൊടുക്കുവാനും പകരുവാനും കഴിയുക എന്നത് ജീവിത സൗഭാഗ്യമായി കരുതുക. ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിദ്ധ്യവും ജീവിതത്തിൽ കുളിർമഴയുടെ ആസ്വാദ്യത നൽകും എന്നറിയുക. സൗഹൃദത്തിന്റെ തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുക

“ മനുഷ്യർ , നിങ്ങൾക്ക് ചെയ്യേണം എന്ന് നിങ്ങൾ ഇശ്ചിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ ” (ബൈബിൾ – മത്തായി 7:12)

– Suresh Kumar P.A.

6 Comments

  1. Well written Suresh…you have rightly pointed out the conflicts , contradictions plaguing the society at large. Jesus taught to love thy neighbor like yourself. But the paradox I have faced is a little different. We are surrounded by a society which is bent on taking undue advantage of your kindness and generosity. I have struggled to rightly identify the needy. Nevertheless, we give , because the joy of giving is far greater than that of taking.

    Liked by 1 person

  2. Well expressed the facts…
    നമ്മുടെ മക്കളെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ തടവറയിൽ ആകാതെ വളർത്താൻ നമുക്ക് ശ്രമിക്കാം…. സൗഹുദത്തിന്റെ നന്മകളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കാം….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s