1 question to Pappan-AnonyMace

Botox അല്ല അല്ലെ? പിന്നെ ആ നിത്യയവുനത്തിന്റെ രഹസ്യം എന്തു?

പ്രായം തോന്നിയ്ക്കാത്തതെന്തെന്നുള്ള ചോദ്യത്തിനുള്ള ഉത്തരത്തിനായി ഞാൻ ആദ്യം തപ്പിയതു മമ്മൂട്ടിയുടെ ബ്ലോഗുകളും പിന്നെ അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും ആയിരുന്നു . ഇല്ല ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല, പിന്നെ സ്വയം തീരുമാനിച്ചു. ഒന്നുകില്‍ മനസ്സിന്റെ ഗുണം അല്ലെങ്കില്‍ൽ ഭാര്യയുടെ പരിപാലനം.

പ്രായത്തെക്കുറിച്ചു എഴുതുന്പോഴാണ് വർഷങ്ങൾ കുറെ കടന്നു പോയെന്നുള്ള ഓർമയുണ്ടായത്. ഇതിനിടക്ക്‌ ഒരു സംഭവം ഉണ്ടായി.ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 11 വർഷം യുദ്ധ വിമാനങ്ങളുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ച് Capgemini യിൽ ചേർന്നിട്ടു ഒരു വർഷം ആകുന്നതേയുള്ളു.

ഉച്ച ഊണിനു പോകാനായി താഴത്തെ നിലയിൽ എത്തിയപ്പോൾ അപരിചിതനായ ഒരു അമ്മാവൻ പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. മറ്റു സംസ്ഥാനക്കാർക്കു അസൂയ ഉണ്ടാക്കുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമായ (അല്ല ആയിരുന്ന) മീശ കണ്ടിട്ടാകണം അദ്ദേഹം എന്നോട് ചോദിച്ചു ” മലയാളി ആണല്ലേ ?”. ‘അതെ’ എന്ന് പറഞ്ഞപ്പോൾ ആ അമ്മാവൻ തന്റെ വരവിന്റെ ഉദ്ദേശ്യം വിവരിച്ചു . മകളുടെ വിവാഹ ആലോചന ക്ക് അന്വേഷണവുമായി വന്നതാണ്. പയ്യന് Capgemini യിൽ ആണത്രേ ജോലി. ജോലിയുടെ വിവരവും, പയ്യന്റെ സ്വഭാവവും, ശമ്പളവും ഒക്കെ അങ്ങോർക്ക് അറിയണം. ജോലിയുടെ കാര്യത്തെക്കുറിച്ചു അന്വേഷിക്കാൻ പറ്റുമെന്നും, സ്വാഭാവവും മറ്റു കാര്യങ്ങളും അറിയാൻ ബുദ്ധിമുട്ടായിരിക്കുമെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു ഒരു നിരാശ പടരുന്നത് ഞാൻ കണ്ടു. വീണ്ടും വീണ്ടും അദ്ദേഹം അതേ ആവശ്യത്തെക്കുറിച്ചു ആവശ്യപ്പെട്ടപ്പോൾ ഞാൻ അതിലെ ബുദ്ധിമുട്ടുകൾ വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിൽ നിന്നും വന്ന ഒരു ചോദ്യം കേട്ട് ഞാൻ ശരിക്കും പകച്ചു പോയി!!!!

നിരാശ പടർന്നു തുടങ്ങിയ കണ്ണുകളിൽ ചെറിയ തിളക്കം വരുത്തി അദ്ദേഹം ചോദിച്ചു ‘മോൻ കല്യാണം കഴിച്ചതാണോ ?’. ആ ചോദ്യം മനസ്സിൽ ഒരുതരം കുളിരു കോരിയിട്ടെന്ക്കിലും കല്യാണത്തെക്കുറിച്ചോ, ഏഴ് വയസ്സുള്ള മകനെക്കുറിച്ചോ ഒന്നും വിവരിക്കാതെ ‘ഉം’ എന്ന് മൂളിക്കൊണ്ടു ഞാൻ നടന്നു.

തിരിച്ചു വീട്ടിൽ വന്നു തെല്ലൊരു അഹങ്കാരത്തോടുകൂടി ഭാര്യയോട് ഈ വിവരം വർണിക്കുമ്പോൾ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ഭാര്യ പറഞ്ഞു ‘ഇതാണോ വലിയ കാര്യം, ഞാനും ഇതു പോലുള്ള ചോദ്യം പലതവണ കേട്ടിട്ടുണ്ട്” എന്ന്.

പ്രായത്തെക്കുറിച്ചു എന്റെ മനസ്സിൽ മുളയിട്ട എല്ലാ അഹങ്കാരവും അതോടെ പമ്പകടന്നു, പിന്നെ ഈ സ്വന്ദര്യം ഒരു ശാപമാണെന്നചിന്തയും!!!.

3 Comments

  1. Well done Pappan. First I thought it was unfair that you got only one question, but the way you responded I see why there were no more questions. All the best to both of you to keep the same sweet seventeen for years to come!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s