ടി യാത്തിയുടെ ടി യാന്‍

കോളേജില്‍ നിന്നും പോന്നിട്ട് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ ആയെങ്കിലും കോതമംഗലം സ്വദേശി ആയിരുന്നതുകൊണ്ടും ഒരു macean-നെ തന്നെ വിവാഹം കഴിച്ചതുകൊണ്ടും MACE എന്റെ ജീവിതപരിസരങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എപ്പോഴും…

ഇനി പറയാന്‍ പോകുന്നത്  അല്പം “തള്ള്” ആയിട്ട് തോന്ന്യാല്‍  വിട്ടുകള…final yearമാത്രമാണ്പേരിനെങ്കിലും hostelil  നിന്നത്.അതുകൊണ്ട് തന്നെ ബാച്ചിലെ പലര്‍ക്കും എന്നെ, അറിയാന്‍ സാധ്യത കുറവാണ്. കോളേജ് ലൈഫ്  ശരിക്കും ആസ്വദിക്കാന്‍ഞങ്ങള്‍  day scholars നു കഴിയാറില്ല. എന്തായിരുന്നു നഷ്ടപ്പെട്ടത് എന്ന് ശരിക്കും മനസ്സിലായത്‌ ഭര്‍ത്താവിന്റെ വീരസാഹസിക MACE കഥകള്‍ കേട്ടാണ്. ‘അച്ഛന്‍ പഠിച്ച കോളെജില് തന്നെയല്ലേ അമ്മപോയത്’എന്ന് മക്കള്‍ തിലകങ്ങള്‍ പുച്ചിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.

B tech  കഴിഞ്ഞു പത്തുപന്ത്രണ്ടു വര്ഷം കഴിഞ്ഞാണ് എന്റെ ഭര്‍ത്താവിനു higher studies എന്ന ഉള്‍വിളി ഉണ്ടായത്.അപ്പൊ മാത്രമാണ് താന്‍ TCവാങ്ങീട്ടില്ല എന്ന സത്യംപുള്ളിക്കാരന് ഓര്മ വന്നത്. കോളേജില്‍ കൂടെ വരാന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. മണവാളന്റെ ബുദ്ധിസാമര്‍ത്ഥ്യം, ചരിത്രം എന്നിവയൊക്കെ കല്യാണത്തിന് വന്ന 86 Electrical ലെ ചേട്ടന്മാര്‍ പറഞ്ഞ് ഏറെക്കുറെ ഒരു ധാരണയുണ്ടായിരുന്നു എങ്കിലും ഒരു തെളിവെടുപ്പ് കൂടിയാകാം എന്ന് ഞാനും കരുതി.(ഇത്തരംചില്ലറ ആയുധങ്ങള്‍ കയ്യിലിരുന്നാല്‍അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കും)

ക്ലാസ്സിലിരുന്നതിനേക്കാള്‍  കൂടുതല്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ചിലവഴിച്ച മഹാന്‍, സ്വാഭാവികം ആയും ഗ്രൌണ്ട് കാണാന്‍ പോവുകയും സിവില്കാര്‍ സര്‍വ്വേ ചെയ്തിരുന്ന സ്ഥലമല്ലെ ഇത് എന്നുപറഞ്ഞു എന്നേക്കാള്‍ കൂടുതലായി നൊസ്റ്റാള്‍ജിയയോടെ കാണുകയും ചെയ്തു.

തുടര്‍ന്ന് കാന്റീനില്‍ സുന്ദരന്‍ ചേട്ടന്‍ കണ്ണന്‍ മുതലായവര്‍ നല്‍കിയ സ്വീകരണം കാണെണ്ടാതായിരുന്നു.electrical ലാബിലെ ഏതോ instructor ‘എടൊ ഇത് ആ civil-ലെ കൊച്ചല്ലേ ? ഇതെങ്ങനെ ശരിയാവും’ എന്ന് ചോദിച്ചപ്പോ ഞാനല്പം ഞെളിഞ്ഞെങ്കിലും ‘റാങ്കിലൊക്കെഎന്ത് കാര്യം ചേട്ടാ എന്ന് ടിയാന്‍ പുച്ഛയിച്ചു തള്ളി. SR sir-ന്‍റെ attender ചേട്ടന്‍ എന്നെക്കണ്ട് ഒത്തിരി സംസാരിക്കുകയും സാറിനു എന്നെ വലിയ ഇഷ്ടമായിരുന്നു എന്ന് പറയുകയും ചെയ്തപ്പോള്‍ സാറിനോടുള്ള ബഹുമാനം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.ഞാനും ഒരു കൊച്ചു സംഭവമായിരുന്നു എന്ന് ഇങ്ങനെയെങ്ങിലും തെളിയികാനായല്ലോ. പക്ഷെ ഏറ്റില്ല.

പിന്നീട് 86 ബാച്ചിന്റെ30- ആം വാര്‍ഷികം ആഘോഷിച്ചപ്പോള്‍കോളേജില്‍ വീണ്ടും എല്ലാവരും കുടുംബമായി ഒത്തുചേര്‍ന്നു. എല്ലാരുടേയും ഓര്‍മകളിലുംനമ്മുടെ ടി യാന്‍ കഥാപാത്രമായിരുന്നു എന്ന് കേട്ടപ്പോള്‍ കോളേജ് ജീവിതം കുറച്ചുകൂടി  colourful ആക്കാമായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി.

പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ! 😃

Pushpakumari T N

1 Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s