The Electronics People അഥവാ ഒരു കഞ്ചൂസ് ജനത

S3 യിൽ All Kerala Tour പോകുന്പോഴാണ് ഞങ്ങൾ ക്ലാസ്സിന് The Electronics Poeple എന്ന് പേരിട്ടത്. ബസിനു പിറകിൽ കെട്ടാനുള്ള ബാനറിൽ എന്തെഴുതണം എന്ന ചിന്തയിൽ തലയിൽ ഉരുത്തിരിഞ്ഞ വചനം. Westin എന്ന പേരിൽ അന്ന് മാർക്കറ്റിൽ ഉണ്ടായിരുന്ന ഒരു TV company യുടെ tagline കോപ്പി അടിച്ചതായിരുന്നു. Westin എന്നോ കാലയവനികയ്‌ക്കു പിന്നിൽ മറഞ്ഞു. ഞങ്ങൾ The Electronic People ഇന്നും ലോകം മുഴുവനും പരന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി നിലനിൽക്കുന്നു.

അന്ന് ആ പേരിൽ banner ചെയ്യാൻ കാരണങ്ങൾ പലതായിരുന്നു. അതിലൊന്ന് reusability. കൊല്ലമോ ടൂറിന്റെ പേരോ ഒന്നും പറയാതെ ഉണ്ടാക്കിയാൽ അത് നാല് കൊല്ലവും ഉപയോഗിക്കാമല്ലോ. Reduce – Reuse. അതായിരുന്നു ഞങ്ങൾ എന്ന് പറയുന്ന ജനതയുടെ മുദ്രാവാക്യം. എല്ലാ ടൂറുകളിലും ഞങ്ങളുടെ ഈ ചെലവ് കുറയ്‌ക്കൽ പരിപാടി നന്നായി നടന്നു പോന്നു. ചിലതൊക്കെ അത്രയും വേണമായിരുന്നോ എന്നൊരു ചോദ്യം ഇപ്പോൾ ന്യായമായും തോന്നുന്നുണ്ട്. അതിൽ ചിലത് മാത്രം ഇവിടെ പറയട്ടെ.

South India Tour ന് മദ്രാസിൽ arrangement ചെയ്യാൻ പോയവർ (Pilot Tour) തിരിച്ചു വന്നു expense report submit ചെയ്തപ്പോൾ അതിലൊരു bill. ഇരുപത്തഞ്ചു രൂപയ്‌ക്ക് താരതമ്യേന മോശമല്ലാത്ത ഒരു breakfast. കോതമംഗലത്തു കഴിക്കുന്നത് പോലെയുള്ള breakfast കഴിച്ചാൽ പോരെ? Sorry – Not approved. Pay from your own pocket. എറണാകുളത്ത് ടിക്കറ്റ് എടുക്കാൻ പോകുന്നുണ്ടെകിൽ മെസ്സിൽ നിന്ന് വയറു നിറയെ കഴിച്ചിട്ട് പൊയ്‌ക്കൊള്ളണം.

ബാംഗ്ലൂരിൽ താമസം എല്ലാവരെയും പോലെ തന്നെ ഞങ്ങളും ഒരു ഹോട്ടലിൽ ആയിരുന്നു. കുറെ rooms girls നും staff teacher ക്കും. എല്ലാ boys നും കൂടെ ഒരു ഹാൾ. അതിലെ സിമന്റ് തറയിൽ ഒരു ചുവന്ന നേർത്ത കാർപെറ്റ്. പെട്ടികൾ തലയിണകളായി. നിലത്ത് കിടന്നാലെന്താ ഉറങ്ങിയാൽ പോരെ? പക്ഷെ അന്ന് ആ തറയിൽ തണുത്ത് വിറങ്ങലിച്ച് ഉറങ്ങാതെ കഴിച്ചുകൂട്ടിയതോർത്ത് ഇന്നും ചിലരൊക്കെ രാത്രികളിൽ ഞെട്ടിയുണരാറുണ്ട് പോലും.

ഏതു location-ൽ എത്തിയാലും അവിടത്തെ ഏറ്റവും cheap restaurant കണ്ടുപിടിച്ച് അവിടെയായിരിക്കും ഭക്ഷണം. അങ്ങനെ പറ്റിയില്ലെങ്കിൽ tour മുഴുനീളെ ഇടക്കിടെ ഉയർന്നു വന്നിരുന്ന മന്ത്രവചനമായിരുന്നു अपना अपना. ഒന്നുകിൽ എല്ലാവരും ഒരു പോലെ തറ. അല്ലെങ്കിൽ അവനവന്റെ പാട്.

ഈ ചെലവ് ചുരുക്കൽ ടൂറിനു മാത്രമായിരുന്നില്ല. അതിന്റെ പാരമ്യം S8ൽ job അപ്ലിക്കേഷൻ കാലത്തായിരുന്നു. ഏതെങ്കിലും companyയുടെ അപ്ലിക്കേഷൻ വന്നാൽ എല്ലാവരുടെയും കണക്കെടുത്ത് ഒന്നിച്ച് അപ്ലിക്കേഷൻ type ചെയ്യിച്ചു copy എടുപ്പിക്കും. ബേങ്ക് ഡ്രാഫ്റ്റ് എടുക്കുന്പോൾ എല്ലാവർക്കും വേണ്ടി ഒന്നിച്ച് ഒരു ഡ്രാഫ്റ്റ് എടുത്താൽ ബേങ്ക് കമ്മീഷൻ ലാഭമുണ്ട്. പിന്നെ ഒറ്റ കവറിൽ ഇട്ട് Regd with A/D എന്നെഴുതി അയക്കുന്പോൾ പിന്നെയും ലാഭം.

അങ്ങനെയൊരിക്കൽ ആണ് Steel Authority of India (SAIL) യുടെ advt. വരുന്നത്. അപ്ലിക്കേഷൻ ടി സ്ക്രിപ്റ്റിൽ തന്നെ കൃത്യമായി നിറവേറ്റി. ഒരു മാതിരി എല്ലാവരും തന്നെ Apply ചെയ്തിരുന്നത് കൊണ്ട് നന്നായി ലാഭം കൊയ്തു. ഒരേ DD ഒരേ കവറിലാക്കി ഞങ്ങളൊന്നിച്ച് Regd with A/D ചെയ്തു.. കുറച്ചു നാൾ കഴിഞ്ഞ് ഹോസ്റ്റലിൽ പോസ്റ്റുമാൻ വന്നു പറയുന്നു – S8 Electroincs-ൽ നിന്നും ആരെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി ഒന്ന് കാണണം എന്ന്. സംഭവം നിസ്സാരം. SAIL-ന്റെ അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്തവർ Admit card എല്ലാം തന്നെ അപ്ലിക്കേഷൻ അയച്ച from അഡ്രസിലേക്ക് Regd. ആയി അയച്ചിരിക്കുന്നു. M.B. ഹോസ്റ്റൽ. അതിൽ പതിനൊന്നു പേര് girls. ജോലിയിൽ ഇത്രയും കണിശത പുലർത്തുന്ന പോസ്റ്മാൻ അവർ ആ ഹോസ്റ്റലിലെ അന്തേവാസികൾ അല്ലാത്തത് കൊണ്ട് അവിടെ തരില്ല. കവറിന് പുറത്ത് അഡ്രസ് LH അല്ലാത്തത് കൊണ്ട് LH-ൽ കൊടുക്കുകയുമില്ല. എന്ത് ചെയ്യും. അവസാനം ഈ പതിനൊന്നു പേരും പോസ്റ്റ് ഓഫീസിൽ നേരിട്ട് ചെന്ന് കൈപ്പറ്റി.

ഏതായാലും അതിലൊന്നും ഞങ്ങൾ തളർന്നില്ല. പിന്നെയും സേവിങ്സ് തുടർന്ന് പൊന്നു. കോളേജിൽ വച്ച് S3 ടൂറിന് ബാക്കി വന്ന പണം കൊണ്ട് ഞങ്ങൾ തുടങ്ങിയ common fund എന്ന concept കോളേജും കഴിഞ്ഞ് ഇന്നും തുടരുന്നു. Each according to their ability; each according to their need എന്ന സോഷ്യലിസ്റ്റ് തത്വത്തിൽ. ഉള്ളത് കൊണ്ട് ഞങ്ങളെല്ലാം ഒന്നിച്ച് ഒരുപോലെ ഓണമുണ്ടു. സന്തോഷത്തോടെ. അതിൽ നിന്നും എത്രയോ പേരെ സഹായിച്ചിട്ടുണ്ട്; സഹായിക്കുന്നുണ്ട്. ക്ലാസ് – ബാച്ച് പരിഗണനകളൊന്നും കൂടാതെ. പേരും പെരുമയും കാംക്ഷിക്കാതെ. ഒരു കൈ ചെയ്യുന്നത് മറുകൈ പോലും അറിയാതെ. ഇതു വരെ നാലു ലക്ഷത്തിൽ പരം രൂപ ഇങ്ങനെ സഹായമായി വിതരണം ചെയ്യാൻ ഈ കഞ്ചൂസ് ജനതയ്‌ക്ക്‌ കഴിഞ്ഞു എന്നതിൽ എല്ലാ പിശുക്കുകളും പൊറുക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

മുപ്പത് കൊല്ലം മുന്പ് എഴുതിയ സ്ക്രിപ്റ്റ് അനുസരിച്ച് ഈ പന്ത്രണ്ടാം തീയതി നമ്മുടെ പോഗ്രാമിൽ ആ പഴയ The Electronics People എന്നെഴുതിയ ബാനർ ഉണ്ടാകേണ്ടതായിരുന്നു. അത്രയും long term planning ആയിരുന്നു. പക്ഷെ സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ചില കുരുത്തം കെട്ട പിള്ളേർ, South India tour-ൽ ട്രെയിൻ കംപാർട്മെന്റിൽ ഞങ്ങൾ അലങ്കരിച്ചുകെട്ടിയ ബാനർ, ആലുവ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങുന്പോൾ വലിച്ചുകീറി കളഞ്ഞു. ബാനറില്ലാതെയുള്ള ബാക്കി യാത്രയിൽ ഇടയ്‌ക്ക്‌ വച്ച് അതേ ട്രെയിനിൽ ഉണ്ടായിരുന്ന Civil B കാരുടെ ബാനർ വലിച്ചുകീറി ഞങ്ങൾ നിർവൃതി അടഞ്ഞത് ഇന്നുവരെയും കാത്തുസൂക്ഷിച്ച ഒരു പിന്നാന്പുറ രഹസ്യം.

Muhammad Riyaz

7 Comments

 1. Kanjoos ജനതയുടെ വിശാലമായ ഹൃദയത്തിനു നന്ദി. എന്നും നന്മ ഉണ്ടാകട്ടെ EC ക്ലാസ്സ്‌!

  Like

 2. Refreshing writing …yet again Riyaz . Pal ….looking forward to your book one day ….wishing you will get yourself to penning one some day soon…

  Liked by 1 person

  1. Loyal EC!!
   Neethi, A correction though. EB never called ourselves Royal. We just did not need any titles ..no titles would fit us ..simply. EB!

   Like

 3. What u said is true Riyaz!ഞങ്ങളുടെ south India trip- ലുമുണ്ടായിരുന്നു ഈ പിശുക്ക്. Mysoreവച്ച് വില കു റവാണെന്നതു പറഞ്ഞ്എല്ലാ ദിവസോ മ്അത്താഴമായിമുന്തിരിങ്ങാ തിന്നുതിന്ന് ആ സാധനമ്തന്നെ വെറുത്തു പോയിരുന്നു..

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s