ഇന്നത്തെ quota കഴിഞ്ഞു

“ഇന്നു നേരത്തെ ആണല്ലോ വിളി”.  

അങ്ങേ തലക്കലെ ചോദ്യം. ശരിയാ. അന്ന് എന്തോ തോന്നി പതിവിലും 1 മണിക്കൂര്‍ നേരത്തെയാണ് ഞാന്‍ വീട്ടില്‍ വിളിച്ചത്.

“ജലദോഷം ആണോ ? സ്വരം മാറിയിരിക്കുന്നു” ഞാന്‍ ചോദിച്ചു

‘ഓ, ഇച്ചിരെ ജലദോഷം. തുളസി വെള്ളം ,തുളസി നീര് ഒക്കെ സേവിച്ചു “ പ്രതീക്ഷിച്ച മറുപടി വന്നു.

“പെസഹ പാല്‍ ഉണ്ടാക്കിയില്ലേ ?” ചോദിച്ചു കഴിഞ്ഞപ്പോള്‍ തോന്നി ചോദ്യം അപ്രസക്തം ആണല്ലോ എന്ന്. വര്‍ഷങ്ങള്‍ ആയിട്ടുള്ള തെറ്റാത്ത പെസഹതിരുന്നാള്‍ ആചാരം.

‘ഈ ജലദോഷം കാരണം ഒരു മടി . നോക്കട്ടെ“ മറുപടി ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി.

“കട്ടന്‍കാപ്പി കുടിച്ചാലും പെസഹപാല് കുടിച്ചാലും നമ്മള് നേരെ സ്വര്‍ഗത്തിലേക്കല്ലേ” പതിവ് തമാശ ഞാനും തട്ടി.

അപ്പോഴേക്കും അവിടെ വേറെ phonecall വന്നു. പതിവ് തെറ്റാതെ അഞ്ച്  മക്കളും വിളിക്കുന്ന ദിവസമാണ് പെസഹാ തിരുന്നാല്‍. “ഇയ്യാളുടെ ഇന്നത്തെ കോട്ട കഴിഞ്ഞു; അടുത്ത ആള് ഫോണില്‍ ഉണ്ട്” പറഞ്ഞു നിര്‍ത്തി.

“ എന്നാ ശരീട്ടോ.ചക്കരയുമ്മ” ഞാൻ  ഫോണ്‍ വച്ചു.

Very short call.

ദുഖവെള്ളി തുടങ്ങി Easter ദിവസം വരെ ആരും അങ്ങോടും ഇങ്ങോടും phone വിളിക്കാറില്ല. അതും ഒരു പതിവ്. Sunday വിളിച്ചിട്ട് കിട്ടിയില്ല. നല്ല മഴയും ഇടിമിന്നലും കാരണം ഫോണ്‍ disconnect ചെയ്തു കാണും. പിന്നെ അറിഞ്ഞു പനി കാരണം Easter നു പള്ളിയില്‍ പോയില്ല എന്ന് . Easter നു വീട്ടില്‍ എത്തിയ  അനിയത്തിയും ഭര്‍ത്താവും കൂടി നിര്‍ബന്ധിച്ചു ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയി മരുന്ന് വാങ്ങി പോന്നു. Monday രാവിലെ തൊടുപുഴ ഹോസ്പിറ്റലില്‍ പോയെങ്കിലും അവിടുന്ന് അനിയത്തിയുടെ വീടിനടുത്തുള്ള Medical ട്രസ്റ്റ്‌ ഇല്‍ കൊണ്ടുപോയി admit ആക്കി. Pneumonia.

Tuesday morning 3 am. എല്ലാവരുടേയും കോട്ട കഴിഞ്ഞു. തീരെ പ്രതീക്ഷിക്കാതെ.

ഇപ്പോള്‍ ഫോണില്‍ അക്ഷരശ്ലോകം കളിയില്ല (സ്കൂളില്‍ പഠിച്ച മലയാളം പദ്യങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ കളിച്ചിരുന്നത്). നാണമില്ലേ കിടന്നുങ്ങാന്‍ നേരമിങ്ങനെ നാല് മണി വരെ ….

സന്ധ്യക്ക്‌ കുളിച്ചു, സെറ്റ്മുണ്ടുടുത്ത്, ചന്ദനകുറി ചാര്‍ത്തി, ഈറന്‍മുടിയില്‍ തുളസികതിര് ചൂടി കൊന്തനമാസ്കാരം ചെല്ലുന്ന അസല്‍ ക്രിസ്ത്യാനി. വെജിറ്റേറിയന്‍. ഓണക്കോടിയൊന്നും മേടിക്കാന്‍ ഉളള ആസ്തിയില്ല. എന്നാലും ഉള്ളതില്‍ ഭേദം ഉടുപ്പിട്ട് എല്ലാവരും നിലത്തിരുന്നു ഇലയില്‍ ഓണം ഉണ്ണുന്ന കരയിലെ ഏക ക്രിസ്ത്യാനി കുടുംബം. 10 ദിവസവും അത്തപ്പൂക്കളം ഇട്ടിരിക്കും.

ഗ്രാമത്തിലെ വീടുകളില്‍ ഉളള ബാലമാസികകള്‍ ഒക്കെ സമാഹരിച്ചു പള്ളികൂടത്തില്‍ ഒരു ഷെല്‍ഫിന്‍റെ 2 തട്ടില്‍ മാത്രം ഒതുങ്ങുന്ന വലിയ ലൈബ്രറി ആദ്യമായി തുടങ്ങിയ  ടീച്ചര്‍. സ്കൂളില്‍ എത്തിയാല്‍ മക്കളും മറ്റുകുട്ടികളെപോലെ ടീച്ചറെ എന്നു വിളിക്കാവൂ; എല്ലാവരും തുല്യര്‍. മലയാളം മീഡിയം സ്കൂളില്‍ പഠിക്കുന്ന മക്കള്‍ക്കും കൂട്ടുകാര്‍ക്കും ഇംഗ്ലീഷ് പഠിക്കാന്‍ അന്നത്തെ USSR ഫ്രീ ആയി പ്രസിദ്ധീകരിക്കുന്ന Misha (English magazine) വരുത്തിച്ചു..( ഒരു കോപ്പി ഇപ്പോഴും എന്‍റെ കൈയില്‍ ഉണ്ട്). പഠിക്കാന്‍ തീരെ പിന്നോട്ടും കുസൃതിയില്‍ ഏറെ മുന്നോട്ടും ആയ Joy യെ പിടിച്ചു സേവനവാരത്തിന്‍റെ ലീഡര്‍ ആക്കി; ഒരു അവസരം, ഒരു അംഗീകാരം അതുമതിയായിരുന്നു അവന്‍റെ ജീവിതത്തെ മാറ്റിമറിക്കാന്‍.

10 -15 പൈസ ഇട്ട് മക്കള്‍ക്ക് സന്പാദ്യശീലം  ഉണ്ടാക്കാന്‍ post ഓഫീസില്‍ അക്കൗണ്ട്‌ തുടങ്ങിയപ്പോള്‍ , വീട്ടിലെ പറന്പിൽ പണിക്കു വരുന്നവരുടെ സമപ്രായക്കാരായ പിള്ളേര്‍ക്കും തുടങ്ങി അക്കൗണ്ട്‌. കോളേജില്‍ പഠിക്കുന്ന മകള്‍ കൂട്ടുകാരുടെ കൂടെ സിനിമയ്ക്കു പോയതുകണ്ട ഓടികിതച്ചു വീട്ടില്‍ എത്തി ടീച്ചറിനോട് പരാതി പറഞ്ഞ അയൽവക്കത്തെ സദാചാരച്ചെറുക്കനോട്  “എടാ , ഇത്രയം നല്ല സിനിമ ആയിട്ട് നീ എന്താ പോകാത്തെ?”എന്ന മറുപടി.

കഥകളിലൂടെ വ്യക്തിത്വം രൂപപ്പെട്ടു . ബൈബിള്‍, ഗീത, രാമായണം ഒക്കെ വായനകളില്‍ ഉള്‍പെട്ടു.ഖുറാന്‍ മലയാളത്തില്‍ കിട്ടിയിട്ടില്ല. Retirement കഴിഞ്ഞിട്ടും സാരി എടുത്തുകുത്തി badminton കോര്‍ട്ടില്‍ ഞങ്ങളെ ഇടം വലം ഓടിച്ചപ്പോള്‍ , മത്സരങ്ങളുടെ fairness വീണ്ടും ഓര്‍മ്മിപ്പിച്ചു. You have to earn the win, whether kid or adult.

എല്ലാ മക്കളുടെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആയ കൂട്ടുകാരെ വീട്ടിലേക്കു വിളിക്കാനും സ്വതന്ത്രമായി ഇടപെടാനും പ്രോത്സാഹിപ്പിച്ചു. ഉള്ളത് കൊണ്ടു എല്ലാവര്‍ക്കും കൊടുത്തു, സ്പെഷ്യല്‍ ഒന്നും ഉണ്ടാകാറില്ല. മുറ്റം അടിക്കല്‍, വെള്ളം കോരല്‍, തുണി അലക്കല്‍, പാചകം എല്ലാം ആണ്‍ മക്കളും പെണ്‍മക്കളും ചെയ്തു.  ജാതി , മതം , പദവി, ആണ്‍,പെണ്‍ ..തുല്യതയുടെ ബാലപാഠങ്ങള്‍ പഠിച്ചത് പ്രവര്‍ത്തി കണ്ട്.

അങ്ങനെ കഥകള്‍ ഒത്തിരി. സങ്കടം ഇല്ല. ആശിച്ചു പ്രാര്‍ത്ഥിച്ചു മേടിച്ച രീതിയില്‍ തന്നെ പോയി. ‘കിടന്നു മടുക്കരുത് , ആരെയും ബുധിമുട്ടിക്കരുത്’. കഷ്ടിച്ച് 24 മണിക്കൂര്‍ കിടന്നു. മരണത്തെക്കുറിച്ച് എത്ര ലാഖവത്തോടെയാണ് തമാശ പറഞ്ഞിരുന്നത്.

അമ്മ ഉപയോഗിച്ച അതേ  ചെരിപ്പിട്ടു ഞാന്‍ ഇടക്ക് നടക്കാറുണ്ട്. To see if I fit into those footsteps. ചുവടുകള്‍ക്കു ഉറപ്പു പോരാ. തോന്നലാണോ എന്നറിയില്ല. miss ചെയ്യുന്നില്ല. നദിക്കരികിലെ  വെള്ളം ഒഴുക്കുന്ന സ്വരത്തിലും, കാട്ടുപൂക്കളിലെ നിറങ്ങളിലും, ഏറെ ഇഷ്ടമുള്ള  പൂമ്പാറ്റകളിലും, കലപില പറയുന്ന കുട്ടികളിലും ഒക്കെയായി ഇപ്പോഴും നമ്മുടെ സംവാദങ്ങള്‍, സംഭാഷണങ്ങള്‍ തുടരുന്നു.

ഒത്തിരി സ്നേഹത്തോടെ , മകള്‍/ ശിഷ്യ / സുഹൃത്ത്


ഈ ഓര്‍മ്മകുറിപ്പ് എന്‍റെ എല്ലാ സുഹൃത്തുകളുടെയും മണ്മറഞ്ഞുപോയ മാതാപിതാക്കളുടെ മറക്കാനാവാത്ത ഓര്‍മകള്‍ക്ക്  മുന്‍പില്‍ സമര്‍പ്പിക്കുന്നു. നന്ദി, സ്നേഹം, ആദരവ്

-Shymol

11 Comments

 1. ഓരോ വാക്കും ഓരോ വരികളും നെഞ്ചിൽ ഒരു ഭാരം നിറച്ച്‌ കണ്ണ് നിറഞ്ഞാ വായിച്ചു തീർത്തത്. കുറച്ചു്‌ സ്നേഹം ഞാനും അനുഭവിച്ചറിഞ്ഞതല്ലേ.. Shymol ടെ വീട്ടിൽ ചെന്നാൽ എനിക്കെന്നല്ല ആർക്കും അനൃവീടാണെന്നു തോന്നില്ല…എടീ എന്ന വിളി.ഇന്നും ഓർക്കു ന്നു. Quarters.ൽഎനിക്ക് കപ്പ കൊടുത്തു വിട്ടത് എല്ലാം ഓർമ്മ …അച്ചയും അതുപോലെ തന്നെ. അച്ച ഒരിക്കൽ വീട്ടിൽ വന്നു കിടന്ന ഓർമ്മ ഈ അടുത്ത് എൻ്റെ അച്ചാച്ചൻ പറഞ്ഞു.ഒരു പോലെ ചിന്തിക്കുന്നവർ ്‌മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്ത ജൻമങ്ങൾ….അശ്വമേധം കവിത പോലെ…പച്ചമണ്ണിൻ മനുഷ്യത്തമാണവർ. ..മമ്മിയുടെ ആത്മാവിനു നിതൃശാന്തി ലഭിക്കട്ടെ…

  Liked by 6 people

 2. Excellent and i also remember my pappa when i read this. Long 11yrs. Still can’t digest since he talk me and my sister hours brfore his departure.

  Liked by 2 people

 3. Beautifully written, Shy….nuanced…Brings out the kindness in your mom’s nature and the intimacy of your relationship with her in subtle but powerful strokes….It is amazing how, in time, the departed loved ones become abstractions…May her soul RIP.

  Liked by 3 people

 4. Touching….presented well…looking back from Rincy’s post…I still regret not having attended your sister’s wedding when we were in college …..

  Liked by 3 people

 5. Shy, you are a perfect daughter, student and friend to your mom.
  As you write this, your mom will again receive the vibes of your love in a special way

  Liked by 2 people

 6. Solid theme ..presentation through reality ( for want of better words …) …and full of soul. Cheers to these memories

  Like

 7. Dear friends, Thank you all for your heart warming comments here , Whatsapp groups and direct messages. I was surprised that many of you remember the visits to my place.
  Let’s not cry for those passed away rather celebrate their life.
  Like a dear friend messaged ” Pay back them by paying forward..to the next generation..to the total strangers..to a long lost friend from 25 years ago.. There is so much need out there..reach out ”
  Hugs to you all.
  See you soon!!

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s