LH ലെ കളരിയും കച്ചേരിയും

MACEൻറെ അവിവാജ്യ ഘടകങ്ങൾ MHs & LH പിന്നെ അവിടുത്തെ ഊടുവഴികളും. എന്തൊക്കെ അഭ്യാസങ്ങൾ‍, പ്രകടനങ്ങൾ‍ ! രചന, അവതരണം,നിർ‍വഹണം എല്ലാം MHകാർ. അന്ന് ചിലതൊക്കെ പേടിപ്പെടുത്തുമായിരുന്നെകിലും, ഇന്നതൊക്കെ ഓർത്തു ചിരിക്കാനുള്ള- middle age crisis ലെ anxiety ക്കുള്ള depression tablets.

ഞാനതൊക്കെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കട്ടെ.

MHലെ പലരുടെയും തറവാടും കുടുംബവീടുമൊക്കെ ആയിരുന്ന മാതാ ബാറും, കറുകടം ഷാപ്പും ഓർമയുണ്ടല്ലോ?

അസ്തമയസൂര്യൻ പാടത്തമ്മേടെ വിരിമാറിലേക്ക് ചാഞ്ഞുറങ്ങനായി ശ്രമിക്കുന്ന നേരത്തു LH ൻറെ മുൻപിൽ കൂടി കള്ളിമുണ്ടിൽ നമ്മുടെ പ്രിയ MH  വാസികള്‍ ഈവനിംഗ് വാക്കിന് തുടക്കം കുറിക്കും. ഇവരുടെ തലവെട്ടം കാണുമ്പോൾ LH വാസികള്‍ അകത്തേക്ക് വലിയും,  ഗേറ്റ് കൊട്ടിയടക്കും നമ്മുടെ സെക്യൂരിറ്റി ചേട്ടൻ. ചേട്ടനറിയാം ഈ ഗേറ്റ് ഒന്നും ഇവർക്കൊരുപ്രതിബന്ധമേയല്ല എന്ന്. “ഇവന്മാർ വലിച്ചു കേറ്റുന്നതൊക്കെ കത്തിക്കേണ്ടെ, അതുകൊണ്ട് അല്പം വ്യായാമം ആകട്ടെ” എന്ന് പിറുപിറുക്കും.

പുറകോട്ട് മാറി മുന്നോട്ട് ആഞ്ഞു മതിൽ ചാടുമ്പോൾ പിന്നെയെന്ത് യോഗ/ജിം? എല്ലാം ഫ്രീ ഓഫ് കോസ്റ്റ് അല്ലായിരുന്നോ?. MACE ൽ എല്ലാരും ചുള്ളിക്കമ്പ് പോലെ ഇരുന്നതിന്‍റെ രഹസ്യം അതായിരുന്നു. കല്യാണം കഴിഞ്ഞ് എല്ലാം തടിച്ചുരുണ്ടത് കാണുന്നില്ലേ?

ഗേറ്റ് അടയുമ്പോൾ LHനകത്ത് മണി മുഴങ്ങും. വാർഡൻ ഹാജർ എടുക്കുന്നു. ഏതെങ്കിലും ഹതഭാഗ്യ ഊടുവഴികളിൽ പെട്ട് പെരുവഴിയിലായോ എന്ന് പരിശോധിക്കാൻ. ആരേലും കള്ളിമുണ്ടിലുള്ളവരുടെ മുൻപിൽ പെട്ട് പോയാൽ പിന്നെയവർക്ക് 5-6 പ്രാവശ്യം കുളിക്കണം – കേട്ട സരസ്വതിയുടെ മണം തേച്ചുകളയാൻ.

ഇതത്രയും തറവാട്ടിലേക്ക് പോകുന്ന വഴി ! തറവാട്ടിൽ നിന്ന് മടങ്ങുന്പോൾ എന്താവും സ്ഥിതി??

ഹാജർ വെച്ചയുടനെ എല്ലാരും മുറികളിലെ ജനലുകൾ കൊട്ടിയടക്കും, വാർഡൻ മുൻപിലെ ഗ്രിൽ ആമപ്പൂട്ട് ഇട്ട് പൂട്ടും. വനിതാ ജയിൽ ഭദ്രം.

ഞങ്ങള്‍ 8 സിവിൽ A ക്കാരും, ലാലിയും (സിവിൽ B) കൂടി നടത്തിയിരുന്ന മതസൗഹാർദ പ്രാര്‍ത്ഥന, അല്പം ശബ്‌ദമലിനീകരണം നടത്തിയിരുന്നെങ്കിലും ആരും നിരുത്സാഹപ്പെടുത്തിയില്ല. വരാനിരിക്കുന്ന ഭരണിയാണ് എല്ലാവരുടെയും മനസ്സിൽ. Calm before the storm എന്ന് പറഞ്ഞത് പോലെ LH പരിസരം ശാന്തം; കിലുക്കാംപെട്ടികളുടെ അല്ലറ ചില്ലറ ചിലപ്പും, പഠിപ്പിസ്റ്റുകളുടെ പിറുപിറുപ്പും ഒഴിച്ച്‌.

രാത്രി 9 ആകുമ്പോൾ എല്ലാരുടെയും ഹൃദയമിടിപ്പ് കൂടും. തറവാട്ടിൽ നിന്നും കാരണവന്മാർ മടങ്ങുന്ന നേരം. ഇന്നെന്ത് രാഗം ആയിരിക്കും ദൈവമേ?

മാതയിലേയും, കറുകടത്തെയും വെള്ളം സെൻട്രൽ ടെസ്റ്റിംഗ് ലാബിലേക്ക് അയക്കേണ്ടിയിരിക്കുന്നു. ആ വെള്ളത്തിന് ഒത്തിരിയേറെ ഔഷധഗുണങ്ങൾ ഉണ്ടന്ന്തെളിഞ്ഞിട്ടുണ്ട്. ചുരുക്കം ചിലത് താഴെ കൊടുക്കുന്നു.

  1. Enlighten and sharpen the memory (Far better than ബ്രഹ്മി )
  2. Clear up the throat
  3. Best way to practise singing (More useful than സാധകം)
  4. Increases the eye sight (An alternative for ഇളനീർ കുഴമ്പ്)
  5. Increases the patience and anger simultaneously

എത്രയടിച്ചാലും എന്തടിച്ചാലും ഇവർക്ക് നല്ല കൂർമ്മബുദ്ധിയാണ്; ശരിക്കും പറഞ്ഞാൽ ധിഷണാവിലാസം കൂടുന്ന സമയം.

സുരക്ഷിതമായി കൊളുത്തിട്ടാലും, ജനൽ പാളിയുടെയും, കട്ടിളയുടെയും ഇടക്കുള്ള അതിസൂക്ഷ്‌മമായ വിടവ് ഇവർ കണ്ടെത്തും. പിന്നെ അണ്ണാനെ തോൽപ്പിക്കുന്ന വേഗത്തിൽ LH ലുള്ള തെങ്ങ് നോക്കി ഒറ്റ ഓട്ടം, ദാ കേറി ഓല പറിച്ചു ഈർക്കിലാക്കി കഴിഞ്ഞു. കൂരാക്കൂര് ഇരുട്ടിലും അതിസൂക്ഷമമായി ആ വിടവിൽ ഈർക്കിൽ ഇട്ട് കൊളുത്ത് ഊരുന്ന വിദ്യ, അത് നമ്മൾ MACE കാർ പേറ്റന്റ് എടുക്കണം. Passion, patience and presistence. പഠിക്കാനായി ഇവർ ഇതിന്റെ നൂറിലൊന്ന് സമയം ചിലവാക്കിയിരുന്നേൽ – അമ്മേ മഹാമായേ ആരാകുമായിരുന്നു ഇവരൊക്കെ!

ഈശ്വരന്‍ സഹായിച്ച് ഇവരുടെ വിശ്വരൂപം ഞാൻ കണ്ടിട്ടില്ല. കണ്ടിരുന്നേൽ ഞാൻ ഇന്ന് ഊളമ്പാറയിലോ, കുതിരവട്ടത്തോ ആയി പോയേനെ. നിന്ദ്രാദേവിക്ക് ഉപകാരസ്‌മരണ, എന്നെ അതിന് മുൻപ് താരാട്ട് പാടിയുറക്കിയതിന്.

രണ്ട് രണ്ടര മീറ്റർ പൊക്കമുള്ള LH മതിലിന്റെ മുകളിൽ അനായാസം ചാടിക്കയറി ഈ വാനരസംഘം നിരന്നിരുന്ന് നടത്തുന്ന കച്ചേരി, സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമിയെ പോലും തോൽപ്പിക്കും. ഏത് രാഗത്തിലും, ഏത് പാട്ടിന്റെ ഈണത്തിലും നിമിഷ കവികൾ രചനയും സംഗീതവും ആലാപനവും പൊടി പൊടിക്കും.അരങ്ങ് മുറുകിയാല്‍ സംഖനൃത്തം ഉറഞ്ഞു തുള്ളും. ഇവരില്‍  ആരോടേലും അന്നു കോളേജില്‍ വച്ച്  ഉടക്കിയ നിർഭാഗ്യവതി LH ൽ ഉണ്ടേൽ അന്ന് അവളുടെ ശനിദശ – അവളെപ്പറ്റി ഒരു സ്‌പെഷ്യൽ സംകൃതപമഗിരി. മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ – ഓർമ്മയില്ലേ നതോന്നത വൃത്തം?

ജനൽ ഒന്ന് തുറന്ന് നോക്കാൻപോലും ഒറ്റ ഒരാൾ പോലും സാഹസപ്പെട്ടതായി LH ചരിത്രത്തിൽ അറിവില്ല. അല്ലെങ്കിൽ തന്നെയും ശബ്‌ദ മാധുര്യം കൊണ്ടും ഗാംഭീര്യം കൊണ്ടും എല്ലാ ഗായകരെയും എണ്ണിയെണ്ണി തിരിച്ചറിയാം. ഈ തറവാട്ട് കാരണവന്മാർക്കു ഇന്നേരം ഇളമുറക്കാരന്‍ എന്നോ പ്രമാണിയെന്നോ വേർതിരിവില്ല; രാഷ്ട്രീയ അഭിപ്രായഭിന്നതയില്ല; അടിച്ചത് ചാരായമോ, വിസ്‌കിയോയെന്ന് നോട്ടമില്ല. കോഴിപ്പോരില്ല, പരസ്പര സ്‌നേഹവും, വാത്സല്യവും മാത്രം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.

ഒറ്റ ലക്ഷ്യം മാത്രം, തട്ടാതെ, മുട്ടാതെ പൂരപ്പാട്ട് പാടി തകർക്കുക. (കൂട്ടത്തിൽ അല്പം സ്വല്പം മോഷണവും – മോഷണമുതലുകൾ MHൽ ലേലം ചെയ്യുമായിരുന്നത്രെ. അക്കഥ പിന്നെ).

എന്താ, വായിച്ചപ്പോള്‍ പഴയ തെമ്മാടിത്തരങ്ങള്‍ ഒക്കെ ഓര്‍ത്ത് ഊറി ചിരിക്കുന്നല്ലേ. പാടിയ പാട്ടൊക്കെ നല്ല ഓര്‍മ്മ.

ഉറക്കം വരുന്നു, ആ ചുവന്ന കണ്ണുകൾ പേടിസ്വപ്നം കാണാതെയിരുന്നാൽ മതി. തീര്‍നിട്ടില്ല, ആർട്സ് കോളേജ് ക്യാന്റീൻറെ അരികിലായി വലതുവശത്ത് നിൽക്കുന്ന ഏഴിലംപാലയോട് പലരും മന്ത്രിച്ചതും ലുങ്കി ഡാൻസ് നടത്തിയതുമായ കഥകളുമായി വീണ്ടും വരാം. കാത്തിരിക്കണേ ..

3 Comments

  1. Hi Ray ,

    ഹൈസ്കൂൾ പ്രായത്തിൽ കുരുത്തംകെട്ട കൂട്ടുകെട്ടിൽപ്പെടാതിരിക്കാൻ അമ്മ indirect ആയിട്ട് പറയാറുണ്ടായിരുന്നു –

    “ഒരുത്തൻ പാപകർമ്മം ചെയ്‌താൽ അതിൻ ഫലം പരക്കെയുള്ള മഹാ ജനങ്ങൾക്കൊക്കെ കിട്ടും! ” എന്ന്.

    ഇത് വായിച്ച, പല പാവം ‘പരിശുദ്ധ ആത്മാക്കൾക്കും’ ഇത് തോന്നിയിരിക്കും .

    Prasanna

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s