ഹൃദയത്തിന്‍റെ നിലവിളി

‘How Old Are You’ ൽ Manju Warrior ആദ്യം Indian President നെ കണ്ടപ്പോളത്തെ വെപ്രാളം, സമാനമായ MACE അനുഭവവുമായി റെയ്‌മോൾ – വീണ്ടും !

ഈ കഥയിലെ നായിക തൃപ്പൂണിത്തറയിൽ നിന്നുള്ള Bindu B Menon, ഞങ്ങളുടെ കൂടെ രണ്ട് മാസം Civil A ബാച്ചിൽ പഠിച്ച്, നമ്മുടെ ചേടത്തിയുടെ St. Mary’s ഹോസ്റ്റലിൽ താമസിച്ചവൾ, ഗൃഹാതുരത്വം സഹിക്കാൻ വയ്യാതെ MACE കലാലയം ഉപേക്ഷിച്ചു പോയ കൂട്ടുകാരി. തിരുമുറ്റത്ത് വിളന്പിയ ചോറിന്റെ ചൂടാറും മുന്പേ ഇല മടക്കി മടങ്ങിയ കുട്ടി.

വായനക്കാരുടെ ശ്രദ്ധക്ക്; ഞങ്ങളുടെ ക്ലാസ്സിൽ ഒരു കൂട്ടം പഠിപ്പിസ്റ്റുകൾ ഉണ്ടായിരുന്നു. അധ്യാപകരുടെ വായിൽ നിന്ന് വീഴുന്ന ഒരു വാക്ക് പോലും വിടാതെ നോട്ട് ബുക്കിൽ പകർത്തുന്ന ബുദ്ധിജീവികൾ. നമ്മൾ അവർക്ക് journalists എന്ന ചെല്ലപ്പേര് കൊടുക്കുന്നു. ക്ലാസ്സിൽ ഞാൻ ഉൾപ്പടെ ഉള്ളവർ രണ്ട് വാചകം എഴുതുന്ന നേരം കൊണ്ട് ഇക്കൂട്ടർ Short Hand നെ വെല്ലുന്ന വേഗത്തിൽ പേജുകൾ ലേഖനം എഴുതിപിടിപ്പിക്കും. നോട്ട് ബുക്ക് സമർപ്പിക്കാൻ അധ്യാപകർ ഓർഡർ ഇടുമ്പോൾ ഇവർ സെഷനൽ മാർക്ക് മൊത്ത വ്യാപാരം ചെയ്ത് മേടിക്കും, എന്നെ പോലെയുള്ള സാധാരണക്കാർക്ക് ഈ കൂട്ടർ ഒരു ഒന്നര പാര.

ബിന്ദു ഈ journalists  ഗണത്തിൽ പെടും. കരഞ്ഞു ചുമന്ന കണ്ണുകളുമായി എല്ലാ തിങ്കളാഴ്ചയും St. Mary’s ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് വരുന്ന അവൾ മനസില്ലാ മനസോടെ ക്ലാസ്സ്മുറിയിൽ എത്തുമ്പോളേക്കും അകെ മാറും. പിന്നെ അവൾക്ക് ചുറ്റും അധ്യാപകരുടെ വായിൽ നിന്ന് വീഴുന്ന വാക്കുകൾ മാത്രം. വടിവൊത്ത അക്ഷരം, ആരും ഒന്ന് നോക്കി പോകും അവളുടെ നോട്ട് ബുക്കുകൾ. തിരിച്ചു ഹോസ്റ്റലിൽ എത്തുമ്പോളേക്കും അവളുടെ നയനങ്ങൾ പെരിയാർ പോലെ ഒഴുകാൻ തുടങ്ങും. വീട്ടിൽ പോണം എന്നും പറഞ്ഞു നിലവിളിക്കുന്ന അവളെ ഒരു വിധത്തിൽ സമാധാനിപ്പിക്കുമ്പോളേക്കും വെള്ളിയാഴ്‌ച ആകും. ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ. വെള്ളിയാഴ്‌ച വീട്ടിലേക്ക് ഓടുന്ന ബിന്ദു പിന്നേം തിങ്കളാഴ്‌ച അലച്ചോണ്ട് വരും. പല പ്രാവശ്യം ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ലാ, എഞ്ചിനീയറിംഗ് പഠിത്തം നിർത്തുവാ എന്ന് തീരുമാനിച്ചുറപ്പിച്ച കൂട്ടുകാരിയെ ഞാനും, മുറിയിലെ അന്തേവാസി Saina യും മറ്റ് ചേച്ചിമാരും ഒക്കെ കൗൺസിലിങ് നടത്തി മനസ്സ് മാറ്റിച്ചു.

പക്ഷേ—-

ഒരു തിങ്കളാഴ്‌ച കരഞ്ഞു കുഴിഞ്ഞ ആ കണ്ണുകളെ നോക്കിയിരുന്ന ഞങ്ങൾ നിരാശരായി ക്ലാസ്സിലേക്ക് പോയി. നാളെ വരുമായിരിക്കും എന്ന് നിനച്ചിരുന്ന എനിക്ക് അവൾ ഒരു ഇരുട്ടടി ആയിരുന്നു സമ്മാനിച്ചത്.

“Raimol Mathew, go to Principal’s office. ”

ഐസക് സാറിൻറെ ചാരൻ എന്നറിയപ്പെട്ടിരുന്ന Antony കൊണ്ടുവന്ന കുറിപ്പടി വായിച്ച chemican എന്തോ വലിയ കുരുത്തക്കേട് കാട്ടിയവളെ നോക്കുന്നപോലെ ഒരു വെപ്പ്. എന്തെക്കെയോ പ്രതീക്ഷകളോടെ MACE ൽ ചേർന്നിട്ട് 2 മാസം തികച്ചായിട്ടില്ല, അപ്പോളേക്കും പ്രിൻസിപ്പലിൻറെ മുറിയിൽ വിളിപ്പിക്കാൻ മാത്രം മനസ്സാ വാചാ കർമണാ ഞാൻ ഒന്നും ചെയ്തിട്ടില്ലാ, പിന്നെ എന്തിന്? ഏതാണ്ട് 100 മീറ്റർ ദൂരെ ഉള്ള പ്രിൻസിപ്പലിൻറെ മുറിയിലേക്ക് അന്ന് നടക്കാൻ ഞാൻ അനുഭവിച്ച യാതന, അത് വെച്ച് നോക്കുമ്പം എവറസ്റ് പർവ്വതാരോഹണം എത്ര എളുപ്പം! 2 മാസത്തിൽ MACE ൽ കണ്ടുമുട്ടിയ എല്ലാ മുഖങ്ങളും ഓർമ്മയിൽ വന്നു. ‘ആരായിരിക്കും വില്ലൻ/ വില്ലത്തി , എന്നെ പറ്റി മുകളിൽ പരാതിപ്പെട്ടിരിക്കുന്നത്?’

എന്നെ തന്നെ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് ചോദ്യവും, പറച്ചിലും ഒന്നുമില്ലാതെ നേരെ കേറി പോകാൻ Antony തലയാട്ടി. അപ്പോൾ കാര്യം അത്ര ഗൗരവം! അകത്തേക്ക് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറി.

Principal – Issac sir, Civil HOD – Elias Varghese sir, Electrical HOD- Pilo Paul sir; ഇത്രയും പേരേ എന്നെ നോക്കി അകത്ത് ഇരിക്കുന്നുള്ളു. ബോധം കെടാതെ ഞാൻ എങ്ങനെ ആ 10 ചുവട് വെച്ചു, ഇന്നും അജ്ഞാതം! അവർ എല്ലാരും എന്നെ തുറിച്ചു നോക്കുന്നു (എന്റെ വെപ്രാളം കണ്ടിട്ട് സഹതാപപൂർവമായ നോട്ടം ആയിരുന്നത് എന്ന് പിന്നെയാണ് പിടി കിട്ടിയത്). മേശപ്പുറത്തു ഒരു MACE ID കാർഡ് കമത്തി വെച്ചിട്ടുണ്ട്. രാവിലെ ID കാർഡ് കാട്ടി മുവാറ്റുപുഴ – കോതമംഗലം പ്രൈവറ്റ് ബസിൽ 10 പൈസ ST അടിച്ചു വന്നതാണ്. എന്നിട്ട് ആ ID ഇവിടെ എങ്ങനെ വന്നു? ആരാണ് എനിക്കിട്ട് വേല വെച്ചത്? എന്തൊക്കെയോ അവിടെ നിന്ന് ചിന്തിച്ചു.

”നിനക്ക് ഒരു Bindu B Menon നെ അറിയാമോ?” എന്ന Issac സാറിന്റെ ചോദ്യം.

ആഹാ… അപ്പോൾ ഇവളാണ് എനിക്കിട്ട് പണിതിരിക്കുന്നത്. ദ്രോഹി, എല്ലാ ദിവസവും അവളെ ആശ്വസിപ്പിച്ചതിനുള്ള പാരിതോഷികം. വിറക്കുന്ന രണ്ട് കൈകളും സാറിന്റെ മേശയിൽ കുത്തി ബലം സംഭരിച്ചു “അറിയാം, എന്റെ ക്ലാസ്സിലാണ്, ഇന്ന് വന്നിട്ടില്ലാ.” ഞാൻ പറഞ്ഞൊപ്പിച്ചു.

“ആ കുട്ടി പഠിത്തം നിർത്തുകയാണെന്ന് ചേട്ടന്‍ അറിയിച്ചു “എന്നും പറഞ്ഞു സാർ ID കാർഡ് തിരിച്ച് വെച്ചു. ഹാവൂ അത് ബിന്ദുവിന്റെയാണ് ! “എന്താണ് കാരണം, ആരേലും എന്തേലും പറഞ്ഞിട്ടാണോ?” അടുത്ത ചോദ്യം.

ദൈവമേ, ബിന്ദുവിന്‍റെ ചേട്ടന്‍ എന്നെ പറ്റി എന്തേലും പറഞ്ഞോ?

അടി മുടി വിറയലായി, ഏതാണ്ട് വീഴും എന്ന നിലയിലെത്തി ഞാൻ.

ഇത്രയും ആയപ്പോൾ എലിയാസ് സാർ ഇടപെട്ടു. “നീ പേടിക്കണ്ട, നിന്‍റെ പേരാണ്  അവൾ കൂട്ടുകാരെ പറ്റി പറയുമ്പോൾ പറഞ്ഞു കേട്ട ഓർമ്മ എന്ന് ബിന്ദുവിൻറെ ചേട്ടൻ പറഞ്ഞു, അപ്പോൾ അവൾക്ക് എന്തേലും വിഷമം ഉണ്ടേൽ നിനക്കറിയാമോ എന്ന് അന്വേഷിക്കാൻ വിളിപ്പിച്ചതാണ്.”

കയത്തിലേക്ക് മറിയാൻ പോയ എന്റെ വണ്ടി ആരോ പിടിച്ചു കേറ്റിയ അനുഭവം ആയിരുന്നത്.

ഇത് കേട്ടപ്പോൾ, മേശപുറത്തു കുത്തി പിടിച്ച കൈകൾ എടുത്ത് ഞാൻ ഉഷാറായി. അവളുടെ ഹോം സിക്‌നെസ്സ് ചരിത്രം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാ ആഴ്ചയുടെയും തുടക്കത്തിൽ നടക്കുന്ന കരച്ചില്‍ നാടകവും, ക്ലാസ്സിലെത്തിക്കഴിഞ്ഞാൽ Journalist ആയുള്ള അവളുടെ രൂപമാറ്റവും, വെള്ളിയാഴ്ച്ചകളിലെ ചങ്ക് പൊട്ടുന്നസന്തോഷവും. പിന്നെ History repeats itself എന്നത് ഒരോ തിങ്കളാഴ്ചയും ഞങ്ങളെ ഓർമ്മിപ്പിക്കുന്നതും.

അല്ല, ഇതൊക്കെ ഇപ്പോൾ ഇവരോട് പറഞ്ഞിട്ടെന്താ?

പിന്നെയാണ് അറിഞ്ഞത്  മറ്റൊരാൾ അവിടെ പുറകിലെ മുറിയിൽ ഇരുപ്പുണ്ടായിരുന്നു എന്ന്; ബിന്ദുവിൻറെ ചേട്ടൻ. ബിന്ദു പറഞ്ഞത് സത്യം തന്നെയോ എന്നറിയാൻ അവിടെയിരുന്നു എല്ലാം അദ്ദേഹം കേൾക്കുകയായിരുന്നു. എന്തായാലും എന്റെ വെപ്രാളം ശരിക്കും ആസ്വദിച്ചു കാണണം. അത് കൊണ്ടായിരിക്കണം അവർ പിന്നെ ബിന്ദുവിനെ നിർബന്ധിച്ച് കോളേജിൽ അയച്ചില്ല. അങ്ങനെ ഒരു കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി; അല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്തത് കൊണ്ട്, വെറുതെ engineering പഠിക്കാൻ വന്നവരെ തട്ടിമാറ്റി ബിന്ദു അവളുടെ ഇഷ്ടലോകം തിരഞ്ഞെടുത്തു.

മുപ്പത് വർഷങ്ങൾക്ക് മുൻപ് MACE തിരുമുറ്റത്ത് കാലെടുത്തു വെച്ചപ്പം ആരേലും ഓർത്തോ നമ്മൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ആകുമെന്ന്!

സിവിൽ എഞ്ചിനീയർ അകാൻ വന്ന Seby M Issac ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി, ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ Neethi P, System Support ൽ കൂടി ബിസിനസ്സ്കാരി ആയി, സിവിൽ എഞ്ചിനീയർ ആയ Pramod ഒരു മാരക കമ്പ്യൂട്ടർ വൈറസ് ആയി രൂപാന്തരപ്പെട്ടു. S5 Estimation പരീക്ഷയിൽ പാറത്തോട്ടുകാവ് ഭഗവതിക്ക് എട്ടണ കൈക്കൂലി കൊടുത്തു പാസ്സായ ഞാൻ കഴിഞ്ഞ 25 വർഷങ്ങളും Building estimator ആയി മാത്രം ജോലി ചെയ്തു! എല്ലാം ഭഗവാൻറെ ലീലാവിലാസം!

ബിന്ദു  തന്‍റെ ഇഷ്ട വിഷയമായ Maths എടുത്ത്‌ B.Sc ക്ക് ചേര്‍ന്നു Ernakulam മഹാരാജാസ് കോളേജില്‍. ഡിഗ്രി കഴിഞ്ഞ്‌ LIC ല്‍ ചേര്‍ന്നു. ഇപ്പോള്‍ LIC വൈക്കം ശാഖയില്‍ ജോലിചെയ്യുന്നു.

IMG-20170517-WA0011

വാൽക്കഷ്ണം : അന്നത്തെ എന്‍റെ സഹായത്തിന് പ്രതുപകാരമായി അവളുടെ വടിവൊത്ത നോട്ട് ബുക്ക് വാങ്ങി ഞാൻ അസ്സെസ്സ്മെന്റിനു സമർപ്പിച്ചു അടിപൊളി മാർക്കും വാങ്ങി. നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ.ആരോടും പറയല്ലേ, ഇനി ആരെങ്കിലും യൂണിവേഴ്സിറ്റിയോട് പരാതി പെട്ടാലോ, എന്റെ ബിരുദം റദ്ദാക്കാൻ!

Raimol

11 Comments

 1. Raimol, കലക്കി! ഇനി ബിന്ദു എന്തു പറയും എന്ന് നോക്കട്ടെ…

  Like

 2. It is like a magician pulling rabbits from his hat Rai. You are pulling lovely storeys from nowhere. Very fluid writing style and great narration.

  Like

  1. എന്നെ മാജിക്ക് കാരി ആക്കാനാണ് പദ്ധതി അല്ലേ? നടക്കില്ല .
   ഒന്നുമല്ലേലും നമ്മളൊക്കെ റോയൽ സിവിലിയൻസ് അല്ലേ ചൊവ്വരേ

   Like

 3. “ഇവർ സെഷനൽ മാർക്ക് മൊത്ത വ്യാപാരം ചെയ്ത് മേടിക്കും” I am a witness for this 🙂

  Like

 4. Quite a nicely penned reading …loved the cheekiness of humour …and the self effacing candour …cheers

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s