AnonyMace Lal Salams Saina!

If you were given a choice to go back and re-live S7 and S8 in Mace campus, how different your days will be? and why?

ഇപ്പോഴത്തെ MACE ക്യാമ്പസ്സിലോ? ഇതിന്റെ ഉത്തരം പറയാൻ കുറച്ചു കൂടി എളുപ്പം പാടത്തമ്മ പൊങ്കാല ഉത്സവപ്പിറ്റേന്ന് Aug 14 ന്ആയിരിക്കും.

(കടപ്പാട്Riyaz https://throwback92.com/2017/03/16/pongala/ Rajesh https://throwback92.com/2017/04/28/anonymace-goes-to-rajesh-m-jose/ ).

അന്ന് ഉത്സവത്തിനു ചെന്ന് കാണുമ്പോൾ ഒരു ഐഡിയ കിട്ടിയേനെ. പക്ഷെ നിങ്ങൾക്കിപ്പോൾത്തന്നെ ഉത്തരം വേണമല്ലോ. ഞാനൊന്നു ആലോചിക്കട്ടെ…..

ഇപ്പോഴത്തെ MACE കാമ്പസിനെക്കുറിച്ചു സത്യത്തിൽ എനിക്കൊന്നും അറിയില്ല. കേരളത്തിലെ കോളേജ് കാമ്പസുകളെക്കുറിച്ചു പൊതുവിൽ കേൾക്കുന്നത് വച്ച് പറയാം. എന്തായാലും, അത് പണ്ടത്തേതിൽനിന്നു വ്യത്യസ്തമായിരിക്കും. കാരണം ഇപ്പോൾ ചുറ്റുപാടുകളും സ്ഥിതിഗതികളും ആകെ മാറിയിരിക്കുന്നു. കോളേജ് ഇപ്പോൾ സ്കൂൾ മാതിരി ഒരു discipline center ആണെന്നാണ് കേൾക്കുന്നത്. വിദ്യാർഥി സംഘടനകളൊന്നും ഇല്ല, ക്യാമ്പസ് ഫ്രീഡം ഇല്ല എന്നൊക്കെ. അപ്പോൾ എന്തായാലും SFI പ്രവർത്തനം ഉണ്ടാകില്ല. പിന്നെ ഭയങ്കര മത്സരമല്ലേ?.കൂട്ടുകാരെല്ലാം full time പഠിത്തം തന്നെയായിരിക്കും. ആരെയും വർത്തമാനം പറയാനും കിട്ടില്ല. അപ്പോള്‍ ഞാനും പഠിത്തം. പിന്നെ industry interactions, campus recruitment, course completion in 4 years, national/ international conferences എന്നിങ്ങനെ ഒരുപാട് അക്കാഡമിക് കാര്യങ്ങള്‍. ഇതൊന്നും ഇല്ലാത്തതായിരുന്നല്ലോ നമ്മുടെ പ്രശ്‍നം; എന്തിനാണ് B. Tech പഠിക്കുന്നത് എന്ന് തന്നെ മനസ്സിലാക്കിത്തരാത്ത ഒരു system ആയിരുന്നു നമ്മുടേത്. അതുകൊണ്ടു ഈ മാറ്റങ്ങളൊക്കെ ഗുണം ചെയ്യുമായിരിക്കും, ഒരു out-of-the-box thinking വളര്‍ത്താന്‍ , അല്ലെങ്കിൽ ആ box ന്‍റെ വലിപ്പം ഇത്തിരി കൂട്ടാനെങ്കിലും 🙂

പിന്നെ Flash mob, Valentine’s day, teacher’s day, student’s day, women’s day, men’s day,Birthday, In relationship, Out Relationship തുടങ്ങി എണ്ണിയാൽ തീരാത്ത പുതിയ ആഘോഷ പരിപാടികള്‍. കൂടാതെ whatsapp,FB,Twitter, അങ്ങിനെ എന്തെല്ലാം. എന്നാൽ ഫുൾ ടൈം പഠിത്തമാണ് താനും. ഇതെല്ലാം കൂടി എങ്ങിനെ നടക്കുന്നു എന്നറിയില്ല. എങ്ങിനെയാണോ ഇതിനെല്ലാം സമയവും മനസ്സും പങ്കുവെക്കുക?! ഒരു പിടിയും കിട്ടുന്നില്ല. മോള് പറയാറുള്ളതുപോലെ പോലെ, ജനറേഷൻ ഗ്യാപ് ആയിരിക്കും.

നമ്മുടെ കാലത്തെ മറ്റൊരു പ്രധാന പ്രശ്‍നം Gender discrimination ആയിരുന്നു. നമ്മുടെ canteen ഓർത്താൽത്തന്നെ ഒരു ഉദാഹരണമായി 😦 പിന്നെ നമ്മളെല്ലാവരും Throwback സീരീസ് ടെസ്റ്റ്-2 ഇൽ സപ്പ്ളി അടിച്ചില്ലേ. അതിൽ ലേഡീസ് എല്ലാം തോൽക്കാൻ കാരണം അവർ നമ്മുടെ ക്യാമ്പസ് മുഴുവൻ കണ്ടിട്ട് പോലും ഇല്ല എന്നതാണ്. കോളേജ് മുതൽ LH വരെ, LH മുതൽ കോളേജ് വരെ. അത്രയുമേ ഉള്ളൂ അന്ന് മിക്ക പെൺകുട്ടികളുടെയും ക്യാമ്പസ് പരിചയം. ആ വഴിയുടെ മറുവശം കണ്ടിട്ടേയില്ല. പിന്നെങ്ങനെ അത്തരം ചോദ്യങ്ങൾക്കു ഉത്തരം എഴുതും?. ഇന്നത്തെ യഥാർത്ഥ ചിത്രം വ്യക്തമല്ല – എല്ലാവരും mingle ചെയ്തു അടിച്ചുപൊളിക്കുന്നു എന്നു കേൾക്കുന്നൂ ഒരു വശത്തു; ഒരു ബെഞ്ചിൽ ഇരുന്നു സംസാരിച്ചതിന് സസ്‌പെൻഷൻ എന്നും കേൾക്കുന്നു മറു വശത്തു,

ഓ… ഏതായാലും എല്ലാം മാറിയിരിക്കുന്നു. ചിലപ്പോൾ രസകരമായിരിക്കും. അതോ മഹാബോറായിരിക്കുമോ? എന്തോ? കൃത്യമായി അറിയില്ല…

എന്‍റെ മുഖം കണ്ടല്ലോ webpage ഇല്‍. മുഖം മനസിന്‍റെ കണ്ണാടി. ഇതു ശരിയാണോ?

ചിലപ്പോൾ ശരി, ചിലപ്പോൾ തെറ്റ്. സ്വന്തം സ്വകാര്യ വേദനകൾ ആരെയും അറിയിക്കാതെ, ചിരിച്ചു കളിച്ചും, മറ്റുള്ളവരെ സന്തോഷിപ്പിച്ചും, മറ്റുള്ളവരെ സഹായിച്ചും ഒക്കെ ഓടി നടക്കുന്ന selfless ആൾക്കാർ ഒരു വശത്തു, എണ്ണത്തിൽ ഏറെ കുറവാണെങ്കിലും. നിഷ്കളങ്കതയും സത്യസന്ധതയും സാമൂഹ്യസേവനവും ആത്‌മീയതയും ഒക്കെ നടിച്ചു, എല്ലാവരെയും പറ്റിച്ചു സ്വന്തം കീശ വീർപ്പിച്ചു, ആഡംബരത്തിൽനിന്നു ആഡംബരത്തിലേക്കു നീങ്ങുന്ന ഒരുപാടു selfish ആൾക്കാർ മറുവശത്തു.

ഇതിനിടയിൽ, കഴിവതും മറ്റുള്ളവരെ ഉപദ്രവിക്കാതെ, എന്നാൽ പറ്റുന്ന സഹായമൊക്കെ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ മറ്റൊരു കൂട്ടർ. ഇതൊന്നുമല്ലാതെ അനേകം കൂട്ടർ വേറെയും കാണും. മനുഷ്യർ ഇങ്ങനെ പല വിധമാണ്. ചിലരുടെ മുഖം മനസ്സിനെ പ്രതിഫലിപ്പിക്കും, മറ്റു ചിലരുടേത് ഇല്ല താനും. അതൊരു കഴിവോ കഴിവുകേടോ ആണ്. അതിനു നല്ലതും ചീത്തയും, ശരിയും തെറ്റും ഒന്നുമായി യാതൊരു ബന്ധവുമില്ല. ഏകദേശം അര നൂറ്റാണ്ടുകൊണ്ട് ഇത്രയൊക്കെയേ മനസ്സിലായിട്ടുള്ളു ഇക്കാര്യത്തിൽ… ഇനിയും എന്തൊക്കെയോ മനസ്സിലാക്കേണ്ടിയിരിക്കുന്നു! “സമയം” കിട്ടിയാൽ ശ്രമിക്കാം.

S8 ലെ അവസാനത്തെ exam കഴിഞ്ഞ ദിവസം എന്തു ചെയ്തു?

സത്യത്തിൽ അത് ഞാൻ ഓർക്കുന്നേയില്ല.

ഇന്നത്തെ കുട്ടികൾക്കാകെ ബുദ്ധിമുട്ടാണ്, S8 exam കഴിഞ്ഞാൽ. Which of the 3 MNC job offers to pick/ should I go for IIT M.Tech or IIM MBA( got high score for both GATE and CAT)/ should I accept Higher studies offer from foreign university .എന്ത് ചെയ്യും…?! അങ്ങനെ ആകർഷണീയമായ 5-6 choice ല്‍ കിടന്നു ചില കുട്ടികൾ നട്ടം തിരിയുന്നത് കാണുമ്പോൾ കഷ്ടം തോന്നും! (എന്റെ ഫാദർ-ഇൻ-ലോ പറഞ്ഞു കേട്ടിട്ടുള്ളത് എഞ്ചിനീയറിംഗ് ഡിഗ്രി കഴിഞ്ഞാൽ ചോദിക്കും PWD വേണോ KSEB വേണോ എന്ന്. അന്നും കുട്ടികൾക്ക് കൺഫ്യൂഷൻ) .

ഇനി നമ്മുടെ കാലത്തേക്ക് വരാം. മുൻപ് പറഞ്ഞ രണ്ട് കാലഘട്ടത്തിനും ഇടയിൽ ഉളള കാലം. ജീവിതം വളരെ സിമ്പിൾ. No campus recruitment or job offers; no admissions for higher studies too – for the majority. വീട്ടിൽ തിരിച്ചു ചെന്നാൽ ഉള്ളതിൽ ഒരോഹരിയും കഴിച്ചു കൊണ്ട് താത്ക്കാലത്തേക്കു കഴിഞ്ഞു കൂടാം. കൂടെ ‘ജോബ് ഹണ്ടിങ്’ എന്ന കലാപരിപാടിയും. അത്രേയുള്ളൂ. അതേപ്പറ്റി എന്താലോചിക്കാൻ! എന്ത് ചർച്ച ചെയ്യാൻ!

അതുകൊണ്ടു ഞങ്ങൾ 555 ഉം (സജിയും റെമിയും ഞാനും, ഓർക്കുന്നില്ലേ ആ resort picture? ഇല്ലെങ്കിലിതാ വായിച്ചോളൂ: https://throwback92.com/2017/03/02/its-our-campus/), മറ്റു കൂട്ടുകാരുമൊക്കെയായി കഴിഞ്ഞ അഞ്ചു വർഷത്തെ പഴങ്കഥകൾ പറഞ്ഞു രസിച്ചു കാണും. പിന്നെ, LH മുതൽ St. Mary’s വരെയുള്ള വഴി (ഏകദേശം 100 മീറ്ററോളം ദൂരം വരും…!!!) കറങ്ങി അടിച്ചു കാണും. പിന്നെ സുഖമുള്ളൊരു കാര്യം, നിഷയെക്കൊണ്ട് നിർബന്ധിച്ചു രണ്ട് പാട്ടു പാടിച്ചു കാണും. എന്താല്ലേ ആഘോഷം?! ഇപ്പോഴത്തെ കുട്ടികൾ കേട്ടാൽ കണ്ണ് തള്ളിപ്പോകും!

ഏതായാലും പിന്നീടുള്ള ദിവസങ്ങളിൽ 555 ഉം മറ്റു LH കൂട്ടുകാരികളും കൂടി (ഞങ്ങൾ എട്ടു പത്തു പേരുണ്ടായിരുന്നു) ഒരു തീർത്ഥയാത്ര പോയിരുന്നു, ചെറിയൊരു കേരള പര്യടനം (മദ്ധ്യകേരളം മാത്രം). ഇരിഞ്ഞാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, പാലാ, തൊടുപുഴ, വൈക്കം…. എന്നിങ്ങനെ പല ദേശങ്ങളിൽക്കൂടി. നാനാജാതി മതസ്ഥരും ഇതൊന്നുമില്ലാത്തവരും നാനാദേശക്കാരും എല്ലാം കൂടി, നാനാജാതി വീടുകളിലും ദേവാലയങ്ങളിലും കയറിയിറങ്ങി രസകരമായൊരു യാത്ര… വൈവിധ്യങ്ങളുടെ കലവറ എന്നൊക്കെ പറയുംപോലെ ഒരു ആസ്വാദനം. അതൊരു നല്ല അനുഭവം തന്നെ ആയിരുന്നു.

വിഷയം ആ historic Resort picture. write a poem (4 വരി).ഞാന്‍ തുടങ്ങി തരാം

പച്ച പട്ടുടുത്ത പാടത്തമ്മേ….

കവിത എഴുതാം. പക്ഷെ, രണ്ടു കാര്യങ്ങളാണ് ഞാനിപ്പോൾ ആലോചിക്കുന്നത്.

ഒന്ന്, ഞാൻ ജന്മനാ കലയിലും സാഹിത്യത്തിലുമൊക്കെ വളരെ കഴിവുകളുള്ള ഒരു ആളാണ്. ആ സ്ഥിതിക്ക് ഞാനിപ്പോൾ കവിത എഴുതിയാൽ, അത് ഒരു ഉത്കൃഷ്ട കൃതിയായിരിക്കും. അത് ബാച്ചിലാകെ പാട്ടാകും. എനിക്ക് ഏതാണ്ട് പത്തു മുന്നൂറു പേരുടെ കണ്ണേറ് കിട്ടും, ഒറ്റയടിക്ക്. അതെനിക്ക് താങ്ങാൻ പറ്റുമോ എന്നറിയില്ല. എന്തിനാ വെറുതെ…

രണ്ട്, ഇനിയിപ്പോൾ വല്ല ജ്ഞാനപീഠം അവാർഡും കിട്ടിയാൽ എവിടെ വക്കും? ഇത് അതിനേക്കാൾ വലിയ പ്രശ്‍നം. മനോജ് അതിനുള്ള അലമാരയൊന്നും പണിഞ്ഞു തന്നിട്ടില്ല.

ഇങ്ങനെ രണ്ട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട്, ഈ റിക്വസ്റ്റ് ഞാൻ സ്നേഹപൂർവ്വം നിരസിക്കുന്നു.

Jubilee മീറ്റ്‌ മധുരത്തില്‍ ഉള്‍പെടുത്തേണ്ട ഒരു item പറയൂ.

പാട്ടിനെക്കാൾ മധുരമുള്ള വേറെയെന്തുണ്ട് ഈ ലോകത്തിൽ? അതുകൊണ്ടു ജുബിലീ മീറ്റിനു മധുരം ചേർക്കാൻ നമുക്ക് നിഷയുടെയും (EB) ശ്യാമിന്റെയും (L) പാട്ടു വേണം – nostalgic melodies live!!.പിന്നെ ഇനിയും ഐറ്റംസ് വേണമെങ്കിൽ, നമുക്ക് സ്റ്റാൻലി – ജയൻ ടീമിന്റെ ഒരു comedy show. ആകാം. മറ്റു ക്ലാസ്സുകളിലെ വിദഗ്ധന്മാരെ എനിക്കറിയില്ല – പാട്ടിലും കോമഡിയിലും. അവരുടെ വകയും ഐറ്റംസ് ചേർക്കാം.

നമുക്ക് അടിച്ചു പൊളിക്കാമെന്നേ. Throwback Everyone!!!

10 Comments

 1. Laal Salam Comrade Saina !!! Nice reflections…
  Reminds me of the rain of June in our campus and the Champakam with star like flowers appreciating it ….

  “കാലം ഇനിയും ഉരുളും, വിഷു വരും
  വര്ഷം വരും, തിരുവോണം വരും
  പിന്നെ ഓരോ തളിരിനും പൂ വരും കായ് വരും
  അപ്പോൾ ആരെന്നും എന്തെന്നും അർക്കറിയാം ?

  നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായ് സൗമ്യരായി എതിരേൽക്കാം…..”

  Liked by 1 person

 2. I never knew this playful and Out Of the Box thinking Saina. In Mace days you were very serious , hardly talked to anyone and let alone having fun. What or who triggered this transformation?
  I read and re-read few times to absorb it all.
  -Laughed hard at the dilemma the new graduates face with so many choices in front of them–IIT or IIM 🙂 .
  – Absolutely regret that we did not get to enjoy the beautiful Resort type MACE campus .
  – Thank you for the peek into today’s campus life
  – Mirror – i seem to agree. it is hard to read.
  – ‘Manoj won’t build another Alamara for your awards ‘ : ). Very valid reason.
  – Ready for any amount of മധുരം . My class Electrical B had 2 great singers Nisha and Geetha

  Thank you AnonyMace for introducing to us THIS SAINA.

  Like

  1. Shy, Saina had a few version upgrades . What we saw in MACE was a kitten 1.0 . Now we see a Leopard 10.5 version. By August it may be even a Lion or something else. I also read it a few times and went back to see her photo to make it is not a mistaken identity 🙂

   Liked by 1 person

 3. Glad to see the overwhelming response… Thank you, dears!
  AnonyMace എന്നോട് പറഞ്ഞതുപോലെ “Mugambo khush huva”!! അല്ലെങ്കിൽ,
  RMJ യുടെ ഇവക്കുട്ടി പറയുംപോലെ “സൈനക്കുട്ടിക്ക് ഇഷ്ടമായി”!!! … 🙂

  Liked by 2 people

 4. Saina,
  Answers are super.
  There is no change in you.
  Same saina who was in my pre degree class. Answers ” karya karana sahitam “.
  Analysing each and every situation with all possibilities.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s