#അവന്‍ പിടിയിലായി #Khalnayak

രാത്രി പത്തു പത്തര ആയിട്ടുണ്ട്‌. രംഗം ശാന്തം.വളരെ ശാന്തം. എല്ലാവരും ഗ്രൂപ്പ്‌ ലീഡര്‍ സീനിയര്‍ ചേച്ചിയുടെ നേതൃത്വത്തില്‍ മുറിയുടെ പുറകിലെ വാതില്‍കല്‍ ഒത്തുകൂടി; final run through. ഉടനെ ചേച്ചി പറഞ്ഞ അതതു positions എടുത്തു. 2 പേര്‍ നിലത്തു ഇരിക്കുന്നു വാതിലിനരികെ . 2 പേര്‍ ജനാല വരികളില്‍ തൂങ്ങി പിടിച്ചു നില്‍ക്കുന്നു , പുറത്തുനിന്നു നോക്കിയാല്‍ തല ഒട്ടും കാണരുത്. 2 പേര്‍ സ്വിച്ച് board നു അരികെ. എല്ലാം റെഡി. പിറ്റേന്ന് ഉളള Tests, assignments and projects ഒന്നും ആര്‍ക്കും പ്രശനമില്ല.(ഒരാള്‍ മാത്രം നല്ല ഉറക്കം ഒന്നും അറിയുന്നില്ല. അതു പുതുമയല്ല , സ്ഥിരം പരിപാടി. പരീക്ഷക്കുള്ളത് സ്വപ്നത്തിലൂടെ പഠിക്കുന്ന roomie.)

മുട്ടുസൂചി വീണാല്‍ കേള്‍ക്കാം . പക്ഷെ മുട്ടുസൂചി ശബ്ദം അല്ലല്ലോ ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു കിരുകിരു സ്വരം. 

 

This is  St.Mary’s Hostel; nothing more than a shattered building. But for the many future lady engineers of Mace, this is home away from home until they move to LH in the final year. A row of 8-9 rooms. Each room has front door opening to the enclosed veranda ; the back door, a two panel wooden door opening to the backyard. There is no enclosed veranda in the back. The safety of our lives were latched on to that one simple കൊളുത്ത് on the back door. The rooms were packed with 10-15 students like sardines or prawns; seniors/ juniors/ different branches all mixed up.

We were roomed with our immediate Senior Civil chechyമാര്‍. By default and by interest, we were always up to date with Senior class news (more than our own classes). You can’t blame us on that, can you?

          

ഇന്ന് ഇതിനു പരിഹാരം കണ്ടേ തീരൂ. ഒരു കാലൊച്ച കേള്‍ക്കുണ്ടോ?. “ഇല്ല ഇല്ല. wait ചെയൂ” ലീഡര്‍ ചേച്ചി പറഞ്ഞൂ. അധികം കാത്തിരികേണ്ടി വന്നില്ല.

Light- ഇല്ല (ഞങ്ങള്‍ off ചെയ്തു അകത്തെയും പുറത്തെയും)

Camera- അന്ന് cell ഫോണൊന്നും ഇല്ലല്ലോ

Action- താഴെ വായിക്കൂ

നായകന്‍ പതിവ് കലാപരിപടികളുടെ തുടക്കമായി നമസ്ക്കാരത്തോടെ. കുനിഞ്ഞിരുന്നു വാതില്‍പാളികളില്‍ ഉളള വിടവുകളിലൂടെ ചെറിയ ഈര്‍ക്കില്‍ ഞങ്ങളുടെ റൂമിലേക്ക്‌ പതിയെ ഇടുന്നു, അതു കുലുക്കുന്നു. കിരുകിരു സ്വരം. നായകന്‍റെ ആസ്വാദനം 2- 3 മിനിട്ടായപ്പോള്‍  ലീഡര്‍ ചേച്ചി നിലത്തിരിക്കുന്നവര്‍ക്ക് സിഗ്നല്‍ കൊടുത്തു. ഈര്‍കിളിന്‍റെ തുമ്പില്‍ ഇങ്ങോട്ട് വലിക്കുക. Hold it  for 2 seconds and leave it.  ജനാലയില്‍ തൂങ്ങി നിന്നവര്‍ പയ്യെ മുകളിലുള്ള ventilator ല്‍ കൂടി നോക്കി. നായകനെ കാണുന്നില്ല. നിശബ്ദം.. പോയിക്കാണുമോ?

വീണ്ടും വരുന്നു ഈര്‍കില്‍. ‘ഇത്തവണ Hold it and don’t leave’ ചേച്ചി നിര്‍ദേശിച്ചു and the crew followed. This is our cue. നായകന് എന്തോ പന്തികേട്‌ തോന്നി.

With the unexpected interruption to his ആസ്വാദനം, he moved OFF the door in a thud making him see-able for the 2 crew members hanging at the window through the ventilator hole. They signaled the switch board crew to Turn ON the outside light. Lights ON. നായകന്‍ പകച്ചു നിന്നു. Literally like a deer in the headlights.

By then all of us were on the window looking outside through the ventilator. No one wanted to miss the Climax . This was planned too, precisely.

ദിവസവും കാണുന്ന വളരെ പരിചിതമായ മുഖം.പകല്‍ സമയത്ത് style ല്‍ ചീകിവക്കുന്ന മുടി ഇപ്പോള്‍ ആകെ ചപ്പിച്ചു വച്ചിരിക്കുന്നു പകല്‍ മാന്യന്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ശബ്ദം മാറ്റി നായകന്‍ കേള്‍ക്കതക്ക ഒച്ചയില്‍ ഞങ്ങള്‍ പറഞ്ഞൂ. “ കണ്ടൂ..ഞങ്ങള്‍ കണ്ടൂ “. പിന്നേ നായകന്‍ ഒരൊറ്റ ഓട്ടം. പൊട്ടകിണറ്റില്‍ വീണ ശബ്ദം കേട്ടില്ല. പതിവ് വഴിയല്ലേ, നല്ല നിശ്ചയം.

 പിറ്റേന്ന് ഞങ്ങളുടെ മുന്നില്‍ തന്നെ വന്നുപെട്ടു. വെറുതെ വിട്ടില്ല.   “എന്താണാവോ മുഖത്തൊരു ചളിപ്പ്‌. മഞ്ഞ വെളിച്ചം കണ്ടു മഞ്ഞച്ചിരിക്കുന്നു.”. രാത്രിയില്‍ ഞങ്ങള്‍ അവനെ കണ്ടൂ എന്നു അവന്‍ അറിയണം.

പിന്നെ ഈര്‍കില്‍ പരിപാടിയും രാത്രിയിലെ ചുറ്റിതിരിയലും അവന്‍ അവിടെ നടത്തീട്ടില്ല.

അറിയുക. നീ നായകന്‍ അല്ല, Khalnayak!.

             

വായനക്കാരോട്: ഈ സംഭവം അറിയാവുന്നവര്‍ അയാളുടെ identity വെളിപെടുത്തരുത് എന്നു അപേക്ഷ. It is not relevant.

അയാളോട്: താന്‍ ആരാണെന്നു തനിക്കറിയാം അതുകൊണ്ട് താന്‍ ആരാണെന്നു എന്നോട് ചോദികേണ്ട.

“May be my guard is little too High. But, maybe it’s because I still remember why it went up in the first place”-  author unknown

-Shymol

22 Comments

 1. നല്ല ഓർമ്മയുണ്ട് ഇക്കഥ. Part of our rich experience with different types of adventures…

  Like

  1. How can we forget this operation khalnayak shy.. very well captured. I liked the description about the roommate who studied through dreams 😄 .. leader chechi was excellent in her directions. She should have joined defence forces.it was well executed mission..I remember he used to drop some nasty notes also through the cracks on the door.

   Like

  1. Rincy, you were in the neighboring hostel alle . Any stories from there? കാണാതിരിക്കാന്‍ വഴിയില്ല.

   Like

  1. എല്ലാരും ഇതു തന്നെയാ പറയണേ ” St,Mary’s hostel ല്‍ ഞാന്‍ പോയിട്ടില്ല” :).
   Appreciate your comments Eldo !

   Like

  1. 🙂
   “Getting caught is the mother of invention” Robert Byrne. Looks like he only knew this one!!
   എന്താണാവോ invent ചെയതത് 🙂

   Like

 2. Senior chechy മാര്‍ , Rai, Neethi,Saina, Meena and all ex-St,Mary’s വാസികള്‍ love to you all.
  ഒരു പുസ്തകം എഴുതാനുള്ള കഥകള്‍ അവിടെ ഉണ്ടായിട്ടുണ്ട് അവിടെ.

  Like

 3. Anil and John, #മീശമാധവന്‍ 2 . പുതിയ കഥ നിങ്ങള്‍ രണ്ടുപേരും കൂടി എഴുതൂ.
  Thanks for the comment.

  Like

 4. The memories of details are coming to surface one by one. And now I remember the planning, execution and the days immediately after that. “The Commander” turned to a heroine and we all developed an “aaradhana” towards her after that, I remember well now. We were all thankful to our chechies for stopping the nuisance for ever.

  Liked by 1 person

 5. I know😁 being a st.marian. we have (me &prasanna chechy(mechy) once pulled in that “ഈർക്കിൽ” when that khalnayak put it through our window pane

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s