നിശാഗന്ധികളുടെ സുഗന്ധം പേറിയ എക്കണോമിക്സ് ടെസ്റ്റ്

ഹോംസിക്ക്നെസ്സ് എന്താണെന്നു ഹോസ്റ്റലിൽ നിന്നവർക്കാർക്കും  പ്രത്ത്യേകിച്ചു വിശദീകരിക്കേണ്ടല്ലോ.? നാലുവർഷം കോളേജ് ഹോസ്റ്റലിലും അതിനുമുൻപ് ബോര്ഡിങ് സ്കൂളിലും ആയിരുന്നിട്ടും എന്റെ ഗൃഹാതുരത്വം ഒട്ടും കുറഞ്ഞില്ല . കൂട്ടുകാരെ ഒരുപാട് സ്നേഹിച്ചിരുന്നു എങ്കിലും ഏതെങ്കിലും ഒരവസരം കിട്ടിയാൽ എനിക്ക് വീട്ടിൽ പോയെ തീരൂ. അതൊരു വല്ലാത്ത പതിവായിരുന്നു.ആൾക്കൂട്ടത്തിൽ തനിയെ എന്ന് പറഞ്ഞപോലെ ഒരു ഫീലിംഗ്.

പക്ഷെ എന്റെ റൂംമേറ്റിസിനോട് പറയാൻ ഒരു കാരണം വേണ്ടേ. അവര് പലപ്പോഴും പോകണ്ട എന്ന് പറയും. പകരം എന്തെങ്കിലും ഒരു പരിപാടിയുണ്ടാക്കി എന്നെ പിന്തിരിപ്പിക്കും.അല്ലെങ്കിൽ സുനിതയുടെയും മിനിമയുടെയും നേതൃത്വത്തിൽ കോളേജിലെ ടീച്ചേഴ്സിന്റെ വൈവ യേക്കാളും കഠിനമായ ഒരു ഇന്റർവ്യൂ നടത്തും. എന്നിട്ടു കാരണം ന്യായമായിതോന്നിയാൽ മനസില്ലാമനസോടെ ഒരു നോട്ടം. അല്ലെങ്കിൽ ഒരു കമന്റ് ” പൊക്കോട്ടെ , അവള് ചെന്നിട്ടു വേണം കോടനാട്ടുള്ള ആനകളെയെല്ലാം കുളിപ്പിക്കാനും ആഹാരം കൊടുക്കാനും .” ഒന്നും കേൾക്കാത്ത ഭാവത്തിൽ ഞാൻ മുങ്ങും . പിറ്റേ ദിവസം  വരുമ്പോൾ എല്ലാവരും വലിയ ഗൗരവത്തിൽ ഇരുന്നു എന്നെ കണ്ട ഭാവം കാണിക്കാതെ പഠിത്തം! ചിലപ്പോൾ പരീക്ഷയുടെ തലേ ദിവസമാകും എന്റെ ഹോംസിക്ക്നെസ്സ് ഉണരുന്നത്. ഉടനെ ഒരു ബാഗ് പാക്ക് ചെയ്തു വീട്ടിൽ പോകും. രാവിലെ വരുമ്പോൾ ഉള്ള സീൻ , ഇല്ലാത്ത സബ്ജക്ട് ഉണ്ടാക്കി ഭയങ്കര ഡിസ്കഷൻ .നമ്മുടെ കരികുലത്തിലൊന്നുമില്ലാത്ത പലതും കാണും!.എന്നിട്ട് പറയും ഇതൊക്കെ പഠിച്ചില്ലേ ? ഈ വര്ഷം സിലബസ് ഇത്തിരി മാറി എന്ന് എമി മിസ് പറഞ്ഞു . വീട്ടിൽ പോയതിന്റെ ശിക്ഷ . ഇഞ്ചി കടിച്ച കുരങ്ങനെപോലെ ഞാൻ കുറച്ചു പരിഭ്രമിക്കും , പിന്നെ വിചാരിക്കും, സാരമില്ല, വരുന്നത് വരട്ടെ എന്ന്. അങ്ങനെ പല പ്രാവശ്യം എന്നെ മണ്ടിയാക്കിയിട്ടും , എന്റെ വീട്ടിൽപോക്കിനു ഒരു കുറവും വന്നില്ല. പല കാരണങ്ങളും പറഞ്ഞെങ്കിലും, ഒരെണ്ണം മനസ്സ്സിൽ തങ്ങി നിൽക്കുന്നു.

ഞങ്ങളുടെ വീട്ടിൽ ഒരു നിശാഗന്ധി  ഉണ്ടായിരുന്നു. ആറ്റുനോറ്റു വളർത്തിയാൽ പന്ത്രണ്ടു വർഷത്തിൽ പൂവിടുന്ന ഒരു സ്പെഷ്യൽ ചെടി. വല്ലാത്ത ആഢ്യത്തം അവകാശപ്പെടുന്നവൾ . അർദ്ധരാത്രിയിൽ  വിടർന്നു വിലസിച്ചു രാവിലെയാകുമ്പോഴേക്കും വാടി നിൽക്കും. കാണണമെങ്കിൽ നമ്മൾ ഉറക്കം കളയണം. ഒരു തിങ്കളാഴ്ച ഞാൻ പോകുമ്പോൾ ‘അമ്മ പറഞ്ഞു,അതിന്റെ ആദ്യത്തെ മൊട്ടുകൾ മിക്കവയും ബുധനാഴ്ച വിടരും എന്ന്. വീട്ടിലേക്കോടൻ എന്തെങ്കിലും കാരണം നോക്കിയിരുന്ന എനിക്കതു മതിയായിരുന്നു .കൃത്യം ബുധനാഴ്ച ഞാൻ വീട്ടിൽ പോയി.പിറ്റേന്നൊരു ടെസ്റ്റ് ഉണ്ടു , എക്കണോമിക്സ്.. എന്തെങ്കിലുമൊക്കെ ഓടിച്ചു വായിക്കണം, ഒന്നും നടന്നില്ല. അർധരാത്രി വരെ ഉറക്കമുഴിച്ചിരുന്നു ആ പൂക്കൾ വിടരുന്നത് കൺകുളിർക്കെ കണ്ടു. രണ്ടോ മൂന്നോ പൂവേ വിരിഞ്ഞുള്ളൂ എങ്കിലും  സംഗതി ഉഗ്രൻ. ഒന്ന് തൊട്ടാൽ പോലും മുറിയുമെന്നു തോന്നുന്നത്ര മൃദുവായ  ഇതളുകൾ , തൂവെള്ള നിറം ,അതിനു ചേരുന്ന വളരെ നേർത്ത സുഗന്ധം, നടുവിൽ അനന്തശയനത്തിന്റെ ചെറിയൊരു രൂപം  ; വിരിഞ്ഞുവരുന്നതു  കണ്ടാൽ യാതൊരു തിടുക്കവുമില്ലാത്തതുപോലെ . ബാക്കിയുള്ളവരുണ്ടല്ലോ കാത്തുനിന്നു കണ്ണ് കഴക്കാൻ ..   വെറുതെയല്ല പല കവികളും അവളെപ്പറ്റി മനസ്സ് തുറന്നു പാടിയത് ! രാവിലെയെഴുന്നേറ്റു പിന്നെയും അവളെ  ഒന്നുകൂടി നോക്കി.എല്ലാ പൂക്കളും വാടിയിരിക്കുന്നു. കാണാതിരുന്നെങ്കിൽ നഷ്ടം ആയേനെ  .ഇപ്പോഴാണെങ്കിൽ timelaps ഇട്ടു റെക്കോർഡ് ചെയ്തു വീണ്ടും, വീണ്ടും കാണാമായിരിരുന്നു.

ആദ്യത്തെ ബസ്സു പിടിച്ചു ഹോസ്റ്റലിൽ എത്തിയപ്പോൾ റൂമിൽ സ്ഥിരം സീൻ.എല്ലാവരും തലേന്ന് രാത്രി ശരിക്കും പഠിച്ചിട്ടുണ്ട്. മെസ്സിൽ ചെന്നപ്പോൾ ചിലരൊക്കെ ചോദിച്ചു , “കേട്ടത് നേരാണോ?” എന്ന് . അവരെന്താ കേട്ടതെന്നൂഹിക്കാൻ പറ്റും . എക്കണോമിക്സ് സാറിന്റെ ക്ലാസ്സിൽ ഇരുന്ന ഒരു പരിചയം അല്ലാതെ ഒരു വസ്തുവും അറിയില്ല .കൂട്ടുകാരോട് ചോദിച്ചാൽ തല്ലു ഉറപ്പ് . അവരെപ്പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്നറിയാം.ഇതുപോലെ നിസ്സാരമായ കാര്യം പറഞ്ഞു പോയാൽ അടിയല്ല , തൊഴിയും കിട്ടും. അതുകൊണ്ടു മിണ്ടാതിരുന്നു.

മനസ്സ് ഒരു വൈറ്റ് പേപ്പർ പോലെ ക്ലീൻ. ഇഷ്ടദൈവങ്ങളെയെല്ലാം മനസ്സിൽ ധ്യാനിച്ചു, പ്രത്ത്യേകിച്ചു MACE ന്റെ സ്വന്തം പാടത്തമ്മയെ. “ലാൻഡ് ഈസ് എ ഗിഫ്റ് ഓഫ് നേച്ചർ”, ഡിമാൻഡ് സപ്ലൈ ഗ്രാഫ് ഇങ്ങനെ ഒന്നോ രണ്ടോ കാര്യങ്ങൾ ഓർമയുണ്ട് .എന്തായാലും ഒടുക്കത്തെ ധൈര്യം, കൈവിട്ടില്ല .

ഉച്ചക്ക് ശേഷം രണ്ടാമത്തെ പീരിയഡ്, ടെസ്റ്റ് ആരംഭിച്ചു. ചോദ്യങ്ങൾ എല്ലാം ക്ലിയർ .(പലപ്പോഴും ഓരോ എക്സാം കഴിയുമ്പോഴാണ്  എനിക്ക് ചില  വിഷയത്തിനോടൊക്കെയൊരു സ്നേഹം തോന്നിയിരുന്നത്) പക്ഷെ അന്ന് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽ ഒരു ഒത്തുതീർപ്പ്  ഉണ്ടാക്കാനുള്ള  എന്റെ ശ്രമങ്ങൾ ഒരിടത്തും എത്തിയില്ല. ഉത്തരങ്ങൾ എല്ലാം കൂടി ഒരു പുകമറക്കുള്ളിൽ നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ. പാസ്സാവില്ല എന്ന് തിരിച്ചറിയാൻ ആദ്യത്തെ രണ്ടു മിനിട്ടു തന്നെ ധാരാളം. ഓർക്കാൻ കുറെ ശ്രമിച്ചു, രക്ഷയില്ല, ജനലിന്റെ വെളിയിൽ മരത്തിലിരുന്നു ചിലക്കുന്ന കിളികളെ നോക്കി. അവർക്കൊന്നും ഈ കഷ്ടപ്പാടില്ലല്ലോ .   ഒരു കിളിയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഒരു നിമിഷം മോഹി ച്ചു, എന്തു ചെയ്തിട്ടും നിശാഗന്ധിപ്പൂക്കളുടെ സൗന്ദര്യവും സുഗന്ധവുമല്ലാതെ വേറെ ഒന്നും മനസ്സിയിൽ വന്നില്ല. എന്നാലും,  ന്റെ പാടത്തമ്മയാണേ  സത്യം,  എഴുതുന്നതിനു ഒരു കുറവും വരുത്തിയില്ല, ലാൻഡ് ഈസ് എ ഗിഫ്റ് ഓഫ് നേച്ചർ, ഗിഫ്റ് ഓഫ് നേച്ചർ ഈസ് ലാൻഡ് , എന്നൊക്കെ എഴുതി , ചോദിച്ചാലും ഇല്ലെങ്കിലും ഡിമാൻഡ് സപ്ലൈ ഗ്രാഫ്ഉം വരച്ചു വച്ച് പേപ്പർ നിറച്ചു.   ഒരുപക്ഷെ , കടലാസിന്റെ കനം കണ്ടു തെറ്റിദ്ധരിച്ചെങ്കിലും സാറ് കുറച്ചു മാർക്ക് തന്നാലോ എന്നൊരതിമോഹം!

ചിലപ്പ്പോഴൊക്കെ പരീക്ഷക്കു പോകുമ്പോൾ അടുത്തിരിക്കുന്ന ആളുകൾ എക്സ്ട്രാ പേപ്പർ വാങ്ങുന്ന കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു ഇത് ഉണ്ട്. പക്ഷെ ആ ടെസ്റ്റിന് പേപ്പറിന് ബാക്കിയുള്ളവർ എന്നെ കണ്ടു അന്തം വിട്ടു കാണും.

ഒരാഴ്ച കഴിഞ്ഞപ്പോൾ ദേ വരുന്നു അതിന്റെ റിസൾട്ട്. കൂട്ടുകാരെല്ലാവരും പാസ്സായി, നല്ല മാർക്കും വാങ്ങി.പത്തിൽ  മൂന്നു മാർക്ക് മേടിച്ചു ഞാൻ മാന്യമായി തോറ്റു.!ഹോസ്റ്റലിൽ എത്തിയപ്പോൾ  എന്റെ  പേപ്പറിന്  ഇല്ലാത്ത  ഡിമാൻഡ്. എല്ലാവരും ആ പേപ്പർ വായിച്ചുനോക്കി. ആ വര്ഷം മുഴുവൻ അവർക്കു പിന്നെ ചിരിക്കാൻ വേറൊന്നും വേണ്ടി വന്നില്ല.

സിനിമയിലൊക്കെ ചില  ഒരു കോടതി സീനുകളിൽ വളരെ ചൂട് പിടിച്ച ദീർഘമായ വാദത്തിനൊടുവിൽ മമ്മൂട്ടിയൊക്കെ  പറയില്ലേ ” ദാറ്റ്  ഈസ് ഓൾ യുവർ ഓണർ ” എന്ന്. . ഏതാണ്ടതുപോലെ, കഷ്ടപ്പെട്ട് നാലഞ്ചു ഷീറ്റ് എഴുതി  ഞാൻ economics സാറിനെ ബോധ്യപ്പെടുത്താനുദ്ദേശിച്ചതു  ഒരേ ഒരു പോയൻറ്-  “ലാൻഡ് ഈസ് എ ഗിഫ്റ് ഓഫ് നേച്ചർ” .  ആ ഒരുകെട്ട് കടലാസ്‌ എപ്പൊഴേ തൂക്കി വിറ്റു എന്ന് ചോദിച്ചാൽ മതി . ഏതായാലും നമ്മുടെ കോളേജിൽ കുട്ടികളോട് ഏറ്റവും കൂടുതൽ ദയ കാണിച്ചത് ഏതു സാർ  എന്ന് ചോദിച്ചു ഏതെങ്കിലും ഒരു annonymace letter  ആർക്കെങ്കിലും വന്നാൽ, മടിക്കാതെ ഉത്തരം എഴുതാം -എക്‌ണോമിക്‌സ് സർ എന്ന്. അതിന്റെ തെളിവ്   എനിക്ക് കിട്ടിയ മൂന്നു മാർക്ക് !

എക്കണോമിക്സ് എന്നെ സംബന്ധിച്ചു ഒരു പിടികിട്ടാപ്പുള്ളിയായി അവശേഷിച്ചു.ഭാവിയിലെ പ്രൊഫസർ ആയ പ്രിയകൂട്ടുകാരി സ്വപ്ന യുടെ ഫ്രീ ട്യൂഷൻ കാരണം എക്സാം പാസ്സാവാനുള്ള  ബാലപാഠങ്ങൾ ഒക്കെ എങ്ങനെയോ ഒപ്പിച്ചു.. പക്ഷെ ചില കാര്യങ്ങൾ ശരിക്കും മനസ്സിലായത് ജീവിതത്തിൽ പരീക്ഷിച്ചപ്പോഴാണ്.

ഒരു വട്ടം ബട്ടർ ചിക്കൻ ഉണ്ടാക്കിയപ്പോൾ അതിന്   ഭയങ്കര ഡിമാൻഡ്. എനിക്ക് നല്ല സന്തോഷം തോന്നി . എന്നാൽ പിന്നെ എല്ലാവരെയും ശരിക്കങ്ങു സതോഷിപ്പിച്ചേക്കാം എന്ന് കരുതി അടുത്ത തവണ  ആദ്യത്തേതിന്റെ ഇരട്ടി  ഉണ്ടാക്കിയപ്പോൾ ആരും തിരിഞ്ഞുനോക്കാതെ  നാലു ദിവസം ഫ്രിഡ്‌ജിൽ തന്നെ ഇരുന്നു. ഡിമാൻഡ് സപ്ലൈ റിലേഷൻ എന്നേക്കുമായി മനസ്സിലാക്കാൻ പിന്നെ വേറെന്തു വേണം?. നിശാഗന്ധിയുടെ എക്കണോമിക്‌സും ഏതാണ്ടതുപോലൊക്കെ തന്നെ .വീട്ടുമുറ്റത്തും ,ആശുപത്രിവളപ്പിലും റോഡരുകിലുമൊക്കെ പൊടിയണിഞ്ഞു നിൽക്കുന്ന മഞ്ഞ കോളാമ്പികളെപ്പോലെ പോലെ എന്നും പൂത്തിരുന്നെങ്കിൽ ” നിശാഗന്ധി നീയെത്ര ധന്യ” എന്ന് ആരെങ്കിലും പാടുമോ?

വാൽക്കഷ്ണം

എന്തായാലും ജീവിതയാത്രയിൽ ഒരുപാടുപകരപ്രദമായ ഒരു വിഷയം ആണ് എക്കണോമിക്സ് എന്ന് തോന്നുന്നു . ഗ്രോസറി ഷോപ്പിംഗ് മുതൽ ഷെയർ ട്രേഡിങ്ങ് വരെയും, സമയം മുതൽ സ്ഥലം വരെയും, സ്നേഹം മുതൽ റിലീജിയൻ വരെയും ഏതു മേഖലയിലും അപ്ലൈ ചെയ്യാവുന്ന, കലയും ശാസ്ത്രവും ഒരുമിച്ചു ചേരുന്ന രസകരമായ ഒന്ന്. ഛെ!, ബോറടിച്ചു പുറത്തെ കിളികളെ നോക്കിയിരുന്ന സമയത്തു വേണമെങ്കിൽ കുറച്ചുകൂടി ഒക്കെ ഒന്ന് ശ്രദ്ധിക്കാമായിരുന്നു, ല്ലേ ?

പിന്നെയും നിശാഗന്ധി പൂത്തു. പക്ഷെ ഞാൻ വലിയ മൈൻഡ് ഒന്നും കാണിച്ചില്ല.ഇപ്പോഴും നിശാഗന്ധികളെ കാണുമ്പോൾ ഞാനോർക്കും, ലാൻഡ് ഈസ് എ ഗിഫ്റ് ഓഫ് നേച്ചർ.

–  Neethi

24 Comments

 1. “ഒന്ന് തൊട്ടാൽ പോലും മുറിയുമെന്നു തോന്നുന്നത്ര മൃദുവായ ഇതളുകൾ” Kidukki 🙂
  നിശാഗന്ധിയുടെ എക്കണോമിക്‌സും Kidu
  Butter Chicken event connects more with the Law of Diminishing Marginal Utility of economics
  “According to the Law of Diminishing Marginal Utility, marginal utility of a good diminishes as an individual consumes more units of a good. In other words, as a consumer takes more units of a good, the extra utility or satisfaction that he derives from an extra unit of the good goes on falling” 🙂
  Enjoyed Reading Neethi 🙂

  Liked by 2 people

 2. നീതി, മനോഹരമായിരിക്കുന്നു ഈ ഓർമ്മക്കുറിപ്പ് ! ഞാനും ഒരിക്കൽ ഉറക്കമൊളിച്ചിട്ടുണ്ട്, ഈ നിശാഗന്ധി പൂക്കുന്നത് കാണാൻ, നീതിക്കും ശ്രീനിക്കും ഒപ്പം. എനിക്ക് എക്കണോമിക്സ് സാറിന്റെ ക്ലാസ് വലിയ ഇഷ്ടമായിരുന്നു, ആ സബ്‌ജക്റ്റും. HST
  ആകട്ടെ വട്ടപ്പൂജ്യം. എക്കണോമിക്സ് കൊണ്ടാണ് ഞാൻ ഹ്യൂമാനിറ്റീസ് പാസായത്. സാറിന് നന്ദി, നീതിക്കും.

  Liked by 2 people

 3. It is really interesting to observe the Law of Diminishing Marginal Utility in our daily life 🙂 I don’t remember the first event when I noticed it, but it was shortly after Sir taught it our class. I am sure everybody has such stories similar to Neethi’s Butter Chicken event…

  Like

 4. Don’t worry Neethi, you are not alone. I used travel at least 3 times in a fortnight between MACE & Changanacherry. We simply call that as home sickness.
  Good one, keep it up my friend.

  Liked by 2 people

  1. What Rai means is, even though “We simply call that as home sickness”, actually it is a home run to escape from room mates …:) 🙂
   Hee ha haaa ….

   Like

 5. Lovely….Well drawn …As ive experienced both your home as well as your roommate activities…Minima n Sunitha ‘s preparation ..Out of syllabus questions ,etc.etc.
  I also rewind t O koidannu visit and our Renu fell down in Anakkuzhi. while we were at periyar shore..And the villagers helped to come up using sacks filled with sand etc etc
  .

  Liked by 1 person

 6. Lovely….Well drawn …As ive experienced both your home as well as your roommate activities…Minima n Sunitha ‘s preparation ..Out of syllabus questions ,etc.etc.
  I also rewind t O koidannu visit and our Renu fell down in Anakkuzhi. while we were at periyar shore..And the villagers helped to come up using sacks filled with sand etc etc
  Actually economics starts from our kitchen.starting from planning phase itself
  .

  Like

 7. നല്ലെഴുത്.
  ഞാൻ ഹോസ്റ്റലിൽ നിന്ന് പലപ്പോഴും വീട്ടിലേക്ക് ഊളിയിട്ടത് ആഴക്കടലിന്നു പച്ചക്ക് പിടിച്ചു ചട്ടീലിട്ട കൊടംപുളി മത്തിക്കറിക്ക് വേണ്ടിയായിരുന്നു.

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s