First Attack: AnonyMace vs. Riyaz

Q1. HS1 ജീവിതത്തിലെ 2 രഹസ്യ സംഭവങ്ങൾ കേൾക്കട്ടെ(ഞാനും ആരോടും പറയില്ല)

 1. കോളേജ് സോഷ്യലിന് അലങ്കാരമുണ്ടാക്കാൻ പണ്ട് നമ്മൾ ഒരു മരം മുറിച്ചിനേ. നേരെ പിറ്റേന്ന് ആ മരം നോക്കി Dr. Janahanlal വന്നു. അയിന്റെ കൊന്പും ചില്ലും തേടി നമ്മളെ കണ്ട് പിടിച്ചു. കോളേജ് കയിഞ്ഞതിനെക്കൊണ്ട് സസ്‌പെൻഷൻ പോലുള്ള ശിക്ഷാവിധികളൊന്നും ഇല്ലാണ്ട് കയിച്ചലായി. ഇലട്രോണിക്‌സ് ബ്ലോക്കിലേക്ക് കീയുന്പം എടത്ത് ഭാഗത്ത് ഇപ്പം പാടത്തമ്മേന്റെ പ്രതിഷ്ഠ നിക്കുന്ന സ്ഥലമില്ലേ? ആടെയായിനു ആ മരം നിന്നത്. ആരോടും പറയല്ലേ – ആടെ ഭൂമിത്രസേനയും പാടത്തമ്മേന്റെ ആൾക്കാരും തമ്മില് ലഹളയും കച്ചറയും ഒക്കെയാവും.
 2. കോളേജ് കഴിഞ്ഞ പാടുള്ള ഒരു ദിവസം. ഒരുച്ച സമയത്ത് നമ്മളെ ബാച്ചിലെ ഒരു സഖാവിനെ ഞാൻ കോളേജിന്റെ മുന്നിലെ ellipse-നകത്ത് കണ്ടു. ആടെ എന്തോ കുയിച്ചിടുന്നു കക്ഷി. എന്താണ് അത് എന്നത് ഇന്നും ഒരു രഹസ്യം. അത് തേടി ഞാൻ കുറെ reserach ചെയ്തിട്ടുണ്ട്. 25 കൊല്ലം അതിന്റെ confidential period ആണ് പോലും. അത് കയിഞ്ഞാൽ പറഞ്ഞു തരാം. (ഇങ്ങക്കറിയുന്ന ആളാ)

Q2. Engg Unity ഇൽ active ആയിരുന്നു എന്നു കേട്ടു. പക്ഷേ സഖാക്കൾ പറയുന്നു വിയർപ് പോലും ചുമപ്പ് ആണെന്. എങ്ങനെ പ്രതികരിക്കും?

 • ഇതെല്ലാം ഇങ്ങള്  മാധ്യമ സിൻഡിക്കേറ്റിന്റെയും അയിന്റെ അച്ചാരം വാങ്ങുന്ന കുറെ പേനയുന്തികളുടെയും പണിയല്ലേ. അയിനെക്കൊണ്ടൊന്നും തളരുന്ന പ്രസ്ഥാനമല്ല നമ്മളെ യൂണിറ്റി. നമ്മളെ സെക്രട്ടറി പറഞ്ഞ മാതിരി കുറെ പരനാറികളെയും കുലംകുത്തികളെയും ഈ പാർട്ടി നേരിട്ടിട്ടുണ്ട്, ഇനിയും നേരിടാനുള്ള കെല്പും ഉണ്ട്. അക്കളി ഈടെ വേണ്ടേ.

Q3.ജൂബിലി മീറ്റിൽ 200 പേര് വന്നാൽ എത്ര പേരെ മുഖവും പേരും തിരിച്ചറിയും? (പിന്നെ… ചുമ്മാ തള്ളാതെ കാര്യം പറ)

 • 37 ആളെ എനക്ക് കണ്ണും പൂട്ടി തിരിയും. നമ്മളെ ക്ലാസ്സില് ആകെ 38 ആളായിനു. 

Q4. ജൂബിലി മീറ്റിന് ഇത്ര dedicated ആയതിനു പിന്നിൽ എന്താ കാര്യം?…വല്ല ദുരുദേശവും ഉണ്ടോ? (വായിച്ചപ്പോഴുള്ള മുഖഭാവം അടിപൊളി)

 • നമ്മളെ സഖാവിന്റെ രഹസ്യമില്ലേ? അയിന്റെ 25 കൊല്ലം confidential period കഴിയുന്നത് ഇക്കൊല്ലം. അയിന്റെ reserach നടത്താനായിട്ടാണ് ഞാനിങ്ങെനെ ഓടി നടന്നത്. Profile, Assignment, Viva എന്നെല്ലാം പറഞ്ഞ് കുറേപ്പേരെ ഇന്റർവ്യൂ ചെയ്തിന്. നല്ല ജോറായിന്!

Q5. ഞെട്ടില്ല വട്ടയില. എന്താണ്?. ഇതിനുളള ഇലക്ട്രോണിക്സ് circuit നു എന്ത് components വേണ്ടി വരും?

 • ഞെട്ടില്ലേ? എന്നാപ്പിന്നെ ഒരു low pass filter വേണം – ഞെട്ടലിനെ അത് smoothen ചെയ്യും. പിന്നെ modern ആക്കാൻ ഒരു touch screen ആയിക്കോട്ടല്ലേ. ഇങ്ങക്ക് വേണ്ടിക്കില് ഒര് GPSഉം വെക്കാം.

10 Comments

 1. I see MACE office seal on your photograph Riyaz
  I think this one comes directly from your college identity card?
  Man…I feel the weight of 25 years…

  Like

 2. Riyaz,
  Engineering Unity Zindabaad!
  Imagine Janahanlaal sir chasing you guys for the മരം
  When is Sakhav’s confidential period ending ? eagerly waiting to hear what was buried in the elipse. Please announce here on the page please.
  wow…..electronics circuit with touch screen for Pappadam. 🙂
  Entertaining read. Thank you!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s