പൊതിച്ചോറുമായി തിരുമുറ്റത്തു വീണ്ടും!

MACE ലേഡീസ് ഹോസ്റ്റലിന്റയും, (നമ്മുടെ LH) St. Marys ഹോസ്റ്റലിന്റയും ഒക്കെ മുൻപിലുള്ള മുട്ടകുന്നുകളും, തുമ്പക്കാടുകളും ഒക്കെ ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. മാതിരപ്പള്ളിക്ക് പോകാൻ St. Marys ൻ്റെ മുൻപിലുള്ള തൊണ്ടുവഴി; ഡിസംബർ – ജനുവരിയിൽ മാത്രം കാണുന്ന കണ്ണീർതുള്ളികൾ (Dew ) കണ്ണിൽ വച്ചു രസിക്കുന്ന St. Marys അന്തേവാസിനികൾ; ഈ വട്ടുകേസുകളെയൊക്കെ മേയ്ക്കുന്ന പാവം ചേടത്തി. (പേരറിയില്ല, MACE ലാബിലെ പൗലോസ്ചേട്ടൻ്റെ ഭാര്യയാണ് ഈ നായിക).

ഞാനുൾപ്പടെ നാലു പേരുള്ള അണുകുടുംബത്തെ മേയ്ക്കാൻ ചക്രശ്വാസം വലിക്കുന്ന എനിക്ക് ഈ ചേടത്തി ഒരു മഹാത്ഭുതമാണ്. സ്വന്തം കുടുംബത്തിനും, 30 പെൺപിള്ളേർക്കും ദിവസം നാലു നേരവും വെച്ചു വിളമ്പിയിരുന്ന ഒരു ‘സൂപ്പർവുമൺ’. ആകെ ഉള്ളത് ഒരു ഗ്രൈൻഡർ മാത്രം, എല്ലാം പൊടിച്ചു അരച്ച് ഉണ്ടാക്കിത്തന്നിട്ടും കുറ്റം മാത്രം ബാക്കി! രാവിലെ ചേടത്തിയുടെ ഇഡ്ഡലി – സാമ്പാർ, പുട്ട് – കടല, അപ്പം –മുട്ട ഒക്കെ ഓർമയിൽനിന്നും മായുന്നില്ല . ഇന്ന് ഞാൻ toast & cereal കൊണ്ട് തൃപ്തിയടയാമെന്നു വിചരിച്ചിട്ടും ചിലപ്പോൾ നട്ടം തിരിയുന്നു. ചേടത്തി രാവിലെ എപ്പോഴാണ് എണീൽക്കുന്നത് എന്ന് ആർക്കുമറിയില്ല. എത്ര നേരത്തെ കണ്ണു തുറന്നാലും, അടുക്കളയിൽ വെട്ടം ഉണ്ട്, അർത്ഥം ചേടത്തി പണിയിലാണ്. കൊള്ളലാഭം ഉണ്ടാക്കാൻ പാക്ക് ഇട്ടു ചോർ വേവിച്ചു കൊടുത്തിരുന്ന ചില ഹോസ്റ്റലുകൾ ചുറ്റുവട്ടത്തു ഉണ്ടായിരിന്നു; അവരുടെ മുൻപിൽ ചേടത്തി എവിടെ? കുട്ടികൾ കഴിക്കാത്തപ്പോൾ പിറുപിറുക്കുന്ന ചേടത്തിയുടെ സ്നേഹം തിരിച്ചറിയാത്തതിന് മാപ്പ്.

St. Marys ലെ ട്രിവാൻഡ്രം മുറി- കേരളം പോലെ നീണ്ടു മെലിഞ്ഞ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും അറ്റത്തു സാമാന്യത്തിൽ കൂടുതൽ നീളമുള്ള ആ മുറിക്കു ആ പേര് ഏതോ സീനിയർസ് ഇട്ടതാകും അർത്ഥവത്തായ ആ പേര്. പരമ്പരാഗതമായി ഫസ്റ്റ് ഇയർ സ്റുഡന്റ്സിനു വേണ്ടി സ്നേഹപൂർവ്വം മാറ്റിയിട്ടിരിക്കുന്ന മുറി. അവിടെ എന്റെ ഒപ്പമുണ്ടായിരുന്നവർക്ക് അറിയാം ബോർഡോ മിശ്രിതം എന്താണ് എന്ന്. രാത്രിയിൽ പഠിക്കുമ്പോൾ കാപ്പി കുടിക്കാൻ കൊണ്ടു വരുന്ന പാൽപ്പൊടിയും, പഞ്ചസാരയും അല്പം വെള്ളം ചാലിച്ചു ജെല്ലി പരുവത്തിൽ അകത്താക്കും, അതാണ് Dinner Dessert. പിന്നെ പരീക്ഷ ഒക്കെ ഉള്ള ദിവസങ്ങളിൽ ഒരു എക്സ്ട്രാ കാപ്പി കുടിക്കുവാൻ എഞ്ചിനീയറിംഗ് സ്റ്റുഡന്റ്‌സിന്റെ ingenuity യിൽ പിറന്ന വേറൊരു gadget ഉണ്ടായിരുന്നു. കുളിക്കാൻ വെള്ളം ചൂടാക്കുന്ന ഒരു ഇലക്ട്രിക്ക് കോയിലിന്റെ അനിയൻ കോതമംഗലത്തെ ചില കടകളിൽ കിട്ടുമായിരുന്നു. ആ coil ഉപയോഗിച്ച് ഒരു സ്റ്റീലിന്റെ കപ്പിൽ വെള്ളം ചൂടാക്കി കഷ്ടപ്പെട്ട് കട്ടൻ കാപ്പി ഉണ്ടാക്കും. ഉദ്ദേശം ഉറക്കം വരാതെ പഠിക്കലാണെങ്കിലും ,കാപ്പി കുടിച്ചു പുസ്‌തകം അടച്ചു വച്ചുറങ്ങുന്നവരായിരുന്നു കൂടുതലും.

അപ്പുറത്തെ സുഖിയൻ ശവപ്പറമ്പ് – ചേടത്തി കാണാതെ കുട്ടികൾ സുഖിയൻ എറിഞ്ഞു കളയുന്ന പറമ്പ്; കണ്ടാൽ പിന്നെ ചേടത്തിയുടെ വഴക്ക് കേൾക്കേണ്ടി വരും. നിശാ സഞ്ചാരികൾ ഉരുണ്ട് വീണിട്ടുള്ള പൊട്ടകിണർ. ഇങ്ങനെനെ എന്തെല്ലാം കോതമംഗലത്ത് നമ്മെ കാത്തിരിക്കുന്നു!
365 ദിവസവും ഏതാണ്ട് 18 മണിക്കൂർ വേതന രഹിത ആയി പണിയെടുത്തിരുന്ന ചേടത്തിക്ക് എപ്പോൾ ചെന്നാലും സ്വർഗ്ഗത്തിലെ VIP സീറ്റ് ഉറപ്പ്. പ്രാത്ഥനയും, നേർച്ചയും ഒന്നുമല്ല, സ്വന്തം ജീവിതമാണ് അവർ നിത്യതക്കായി സമർപ്പിച്ചത്. ഓഗസ്റ്റിൽ ഒത്തു ചേരുന്ന നമ്മെ നോക്കി ഇരുപ്പുണ്ടാകുമോ ചേടത്തി?

സാമാനം മോശമില്ലാത്ത ആഹാരം ദിവസവും കിട്ടിയിരുന്നെങ്കിലും, ചില ദിവസങ്ങളിൽ കിട്ടിയിരുന്ന പൊറോട്ടയുടെയും കറിയുടെയും മണം ഇപ്പോഴും മനസ്സിനെ കൊതിപ്പിക്കാറുണ്ട് . അതുള്ള ദിവസം ഡിന്നർ സമയം ആയാൽ കോളേജ് ബസ്റ്റോപ്പിൽ കാണുന്ന തിക്കും തിരക്കും ആയിരിക്കും, ഞങ്ങളുടെ ഡൈനിങ്ങ് ഹാളിൽ.

വാട്ടിയ ഇലയിലെ കുത്തരി ചോറിന്റെ മണം ഇന്നും എന്നിൽ ഗുഹാതുരത്വം ഉണ്ടാക്കുന്നു. അതിൻറെ രുചിയും, മണവുമല്ല , പൊതിയുമ്പോൾ അലിയുന്ന അമ്മച്ചിയുടെ സ്നേഹം, അതാണ് മുന്നിട്ടു നിൽക്കുന്നത്.
ഞങ്ങളുടെ പറമ്പിലെ ഏറ്റവും വലിയ ഇല നോക്കി വെട്ടി എടുക്കും.പിന്നെ അത് വാട്ടി ഒരു അഞ്ചു പേർക്കെങ്കിലും കഴിക്കാവുന്ന ചോറും കറികളും പൊതിഞ്ഞുകെട്ടി ഹോസ്റെലിലേക്കു വരും.അത് തുറന്നാൽ പിന്നെ നിമിഷനേരം കൊണ്ട് ഞങ്ങൾ കാലിയാക്കും . വലിയ നാലു വർഷവും ഹോസ്റ്റലിൽ താമസിച്ചിട്ടും home sicknessന് ഒട്ടും കുറവ് വന്നില്ലായിരുന്നു. എല്ലാ സെമസ്റ്ററിലും വെള്ളിയാഴ്ച അവസാനത്തെ ക്ലാസ്സിലെ സാറിനെ ഞാൻ പ്രാത്ഥിച്ചു അവധി എടുപ്പിക്കും; എന്നാ പിന്നെ വേവലാതിപ്പെടാതെ നേരത്തെ വീട്ടിൽ എത്താമല്ലോ. ( വല്ല വിധത്തിലും സർ ഒന്ന് അവധി എടുക്കണേ, അത് അസുഖം പിടിച്ചിട്ടായാലും സാരമില്ല എന്നാണ് എന്റെ എളിയ പ്രാത്ഥന)
വെള്ളിയാകുമ്പോൾ വിഴു പ്പ് കെട്ടും കൊണ്ട് വീട്ടിലേക്കു പോകുന്ന ഞാൻ തിങ്കളാകണം തിരിച്ചു വരാൻ.

തിരിഞ്ഞു നോക്കുമ്പോൾ ചിലപ്പോ തോന്നും എന്തിനായിരുന്നു ആ ഓട്ടമെല്ലാം ? കോതമംഗലത്തു ഒരുപാടു നാൾ ജീവിച്ചെങ്കിലും, കോളേജിലും , ഹോസ്റെലിലും , ക്യാന്റീനിലും, ടൗണിലും പിന്നെ സിനിമ തീയേറ്ററിലും ഒക്കെയായി തികച്ചും ഒതുങ്ങിയ ഒരു കാലം! നമ്മൾ കാണാതെപോയ പലതും അവിടെ ഉണ്ടായിരിക്കാം .പലരുടെയും കണ്ണിലൂടെ അതൊക്കെ കാണുവാൻ ഈ വരുന്ന ജൂബിലി ഗെറ്റ് ടുഗെതർ സഹായിക്കുമെന്ന പ്രതീക്ഷയോടെ … വീണ്ടും കാണാം.

വരൂ അടിച്ചുപൊളിക്കാം നമ്മുടെ throwback !

 

RAIMOL

12 Comments

 1. Actually I don’t remember these details. But remember our sweet Chedathy well. The most enjoyable time we had was the trip Chedathy took us to her house on a holiday, to show the nearby river (or stream ?). The long walk was a bit tensed as we had to pass through the front of boys hostels. The ‘villains’ were shouting at us, though in mild degrees. A real picnic for the entire St. Mary’s team. It was very nice of Chedathy. She was so loving and kind to all of us. Thanks Raimol for sharing these memories.

  Like

 2. “ആറ്റുനോറ്റ് ആരോ വളർത്തുന്നു
  കതിർ ആരോ കൊയ്തു മെതിക്കുന്നു
  പൊന്നിൻ മണികൾ…………………………..”
  Hats off to Chedathi …..

  Like

 3. Superb memory and details Rai. Really took me back to our Trivandrum room. Chedathy was a real wonder. I believe her husband never cared how much she worked. He was more happy counting notes. We have seen his special facial expression many times. Some lives we don’t understand from our point of view. But hats off to her . Annadatha sukhi bhava:

  Like

 4. Dear…. Really took me back to St. Marys days…. ഇനിയും എത്രയോ ഓർമ്മകൾ…. ഓർമകളുടെ ചെപ്പു തുറന്നു തന്നതിന് nandi… ഇനിയും എഴുതൂ….

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s