ഒരു കാരുണ്യത്തിന്റെ കഥ

നാട്ടിൽ പോകുമ്പോൾ അമ്മ അവരെ കാണാറുണ്ടോ?

മകളുടെ ആ ചോദ്യം ദിവസങ്ങളോളം മനസ്സിൽ മുഴങ്ങിക്കെണ്ടേയിരുന്നു… ശരിയല്ലേ അവളുടെ ആ ചോദ്യം….. എത്ര കാലമായി ഞാൻ അവരെ കണ്ടിട്ട്…. നന്ദികേടായോ എന്റെ പെരുമാറ്റം… എന്തോ എനിക്കെന്നെ ന്യായീകരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

മനസ്സ് വർഷങ്ങൾക്ക് പുറകിലേക്ക് പാഞ്ഞു…

കാറ്റും കോളും കനത്ത മഴയും ഒപ്പം ഇടിയും മിന്നലും ഉണ്ടായിരുന്ന ഒരു ദിവസം… എന്തിനായിരുന്നു ഞാനന്ന് മായയുടെ വീട്ടിൽ പോയത്? ഓർക്കുന്നില്ല… എന്തെങ്കിലും പഠന സംബന്ധമായ കാര്യത്തിനാവും… എന്റെ മുഖത്ത് സ്പഷ്ടമായിരുന്ന പേടി ശ്രദ്ധിച്ചിട്ടാവും മായയുടെ അമ്മ എന്നോടു ചോദിച്ചു…. “എന്താ മുഖത്തൊരു ടെൻഷൻ…. താമസിച്ചാൽ വീട്ടിൽ വഴക്ക് പറയുമോ?പേടിക്കണ്ട… മഴ ഒന്ന് കുറയട്ടെ… എന്നിട്ട് പോകാം…” ഞാൻ പതിയെ പറഞ്ഞു… “ഈ മഴയത്ത് എന്റെ വീടിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയാകുന്നു എനിക്ക്… ” അപ്പോൾ മാത്രം പരിചയപ്പെട്ട ആ ആന്റിയോട് അങ്ങനെ ഒരു മറുപടി പറയാൻ എന്താണെന്നെ പ്രേരിപ്പിച്ചതെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല…. അധികം സംസാരിക്കുന്ന പ്രകൃതമല്ലായിരുന്നിട്ടും മായയുടെ അമ്മയുടെ ചോദ്യങ്ങൾക്ക് എന്റെ മനസ്സ് തുറന്ന് തന്നെ ഞാൻ ഉത്തരം പറഞ്ഞു. എന്റെ ഉത്തരങ്ങളിലൂടെ ഞങ്ങളുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കിയ ആ അമ്മ കുറച്ചു സമയത്തേക്ക് ഒന്നും പ്രതികരിച്ചില്ല.. പിന്നെ സാവധാനം എന്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു… “എല്ലാ വർഷവും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനത്തിനാവശ്യമായ സഹായം ചെയ്യാറുണ്ട് ഞങ്ങൾ… അതു പോലെ മോൾക്ക് പഠനത്തിനാവശ്യമായ സഹായം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കട്ടെ… ” ഒരു നിമിഷം… എന്താണ് കേൾക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല… ഒന്നും പറയാനും സാധിച്ചില്ല… അൽപസമയത്തിനു ശേഷം ഞാൻ പതിയെ ചോദിച്ചു… “വീട്ടിൽ ചോദിച്ചിട്ട്…..” ആ അമ്മ സ്നേഹത്തോടെ പറഞ്ഞു… “മോള് ക്ലാസ്സിൽ വച്ച് മായയോട് പറഞ്ഞാൽ മതി….”

വീട്ടിലെത്തിയ ഉടനെ എല്ലാം വിശദമായി തന്നെ പറഞ്ഞു അമ്മയോട്. എങ്ങനെയെങ്കിലും മകൾ എഞ്ചിനീയർ ആയി കാണണമെന്ന അടങ്ങാത്ത ആഗ്രഹം മാത്രം കൈയ്യിലുണ്ടായിരുന്ന എന്റെ മാതാപിതാക്കൾക്ക് വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല…. “ദൈവമായിട്ട് കാണിച്ചു തന്നിരിക്കുന്ന വഴിയാണ് മോളേ…. നീ ധൈര്യമായിട്ട് സമ്മതം പറഞ്ഞോളൂ… ”

പിന്നീടുള്ള നാലു വർഷക്കാലം…. എന്റെ ഓരോരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് എന്നെ സഹായിച്ച ആ കുടുംബം… ഇടയ്ക്കെപ്പോൾ വേണമെങ്കിലും നിലച്ചുപോയേക്കാമായിരുന്ന എന്റെ പഠനത്തിന്റെ പിന്നീടുള്ള എല്ലാ ചിലവുകളും വഹിച്ചു മായയുടെ മാതാപിതാക്കൾ….. അവരെ ഞാൻ കണ്ടിട്ട് എത്ര കാലമായി… എന്തേ ഞാൻ അവരുടെ അടുത്ത് പോയില്ല…. ഇത്ര നന്ദിയില്ലാത്തവളാണോ ഞാൻ…. ഹേയ്… തീർച്ചയായും അതെന്റെ നന്ദികേടല്ല…. വന്ന വഴി മറന്നിട്ടില്ല ഞാൻ…. മറക്കാൻ ഒരിക്കലും എനിക്ക് സാധിക്കുകയുമില്ല…. ഒരു പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ ഇനിയും മായാതെ കിടക്കുന്ന അപകർഷതാബോധമായിരിക്കാം കാരണം….

കാരണം എന്തു തന്നെയായാലും ആ തെറ്റെനിക്ക് തിരുത്തണം. ഇത്തവണ നാട്ടിൽ പോകുമ്പോൾ അവരുടെ അടുത്ത് പോകണം.

പിന്നെ ഒട്ടും മടിച്ചില്ല… മായയെ വിളിച്ചു, ആന്റിയുടെ ഫോൺ നമ്പർ വാങ്ങി, വിളിച്ചു സംസാരിച്ചു…. മനസ്സിന് ചെറിയൊരു ആശ്വാസം.

നാട്ടിലെത്തിയപ്പോൾ ആന്റിയെ വിളിച്ച് വരുന്ന കാര്യം അറിയിച്ചു. ഡോക്ടറെ കൂടി കാണണമെന്ന ആഗ്രഹത്തോടെ രാവിലെ തന്നെ പുറപ്പെട്ടു. വഴി അൽപം കുഴപ്പിച്ചെങ്കിലും അവസാനം വീട്ടിലെത്തിയ ഞങ്ങളെ അന്നത്തെ പോലെ തന്നെ നല്ല ഐശ്വര്യം നിറഞ്ഞ പുഞ്ചിരിയോടെ രണ്ടു പേരും സ്വാഗതം ചെയ്തു. പണ്ടൊരിക്കൽ ഡോക്ടർക്ക് ചിക്കൻപോക്സ് വന്നപ്പോൾ രോഗീസന്ദർശനത്തിന് ധൈര്യപ്പെട്ട എന്നെ ഡോക്ടർ നല്ലപോലെ വഴക്ക് പറഞ്ഞ കാര്യം ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിചിരിച്ചു. കുറേ അധികം നേരം എല്ലാവരും കൂടെ സംസാരിച്ചിരുന്നു. കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ഇപ്പോഴും ആ ഹൃദയങ്ങളിലുണ്ടെന്ന് ആ സംസാരത്തിലൂടെ എനിക്ക് മനസ്സിലായി. അവസാനം യാത്ര പറഞ്ഞിറങ്ങിയപ്പോൾ സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി. ഞങ്ങളുടെ സന്ദർശനം അവർക്ക് സന്തോഷമായെന്ന് ആ വാക്കുകളിലൂടെ ഞാൻ മനസ്സിലാക്കി. ആ മുഖങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷം എന്റെ മനസ്സിലെ കുറ്റബോധത്തെ മുഴുവനായും തുടച്ചു നീക്കി.

എന്റെ കൂട്ടുകാരിൽ ആർക്കെങ്കിലും ഈ കാര്യം അറിയാമായിരുന്നോ എന്നെനിക്കറിയില്ല. ഈ തുറന്നു പറച്ചിലിലൂടെ ഒരാളുടെയെങ്കിലും ഹൃദയത്തിൽ മാറ്റമുണ്ടാക്കാനായാൽ…. ആ മാറ്റത്തിലൂടെ ഒരു വിദ്യാർത്ഥിക്കെങ്കിലും കാരുണ്യത്തിന്റെ തെളിനീരുറവയുടെ സാന്ത്വനം അനുഭവിക്കാനായാൽ….. എന്റെ ഉദ്ദേശ്യം സഫലമായി…. നന്ദി…..

-ഷേർളി പീറ്റർ

7 Comments

 1. God bless Maya and family. Great to hear about her kind hearted mom too. Nice to hear from you Shirley. Regards. Chowara

  Like

 2. Dear Shirley, hats off to you for sharing this and God bless Maya’s parents. ” ഈ തുറന്നു പറച്ചിലിലൂടെ ഒരാളുടെയെങ്കിലും ഹൃദയത്തിൽ മാറ്റമുണ്ടാക്കാനായാൽ…. ആ മാറ്റത്തിലൂടെ ഒരു വിദ്യാർത്ഥിക്കെങ്കിലും കാരുണ്യത്തിന്റെ തെളിനീരുറവയുടെ സാന്ത്വനം അനുഭവിക്കാനായാൽ….. എന്റെ ഉദ്ദേശ്യം സഫലമായി” – Your post will be a great support for the endowment fund Suresh PA is trying to establish.

  Like

 3. വലം കൈ കൊടുക്കുമ്പൊള്‍ ഇടം കൈ അറിയരുത്.
  Receiver’s Dignity over flash news of charity.
  Both very well kept in this. Happy for you Shirley and Maya!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s