വേണോ നമുക്കൊരു വനിതാദിനം ?

International Women’s Day- “സ്ത്രീ എല്ലാത്തിലും ഉന്നതയാണ്, അവൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം, അവൾ ലോകത്തിൻറെ ചുക്കാൻ പിടിക്കുന്നവളാണ്.” എന്തെല്ലാം പ്രകടനങ്ങൾ, പ്രസംഗങ്ങൾ. ഇതെല്ലാം കേട്ട് കോരിത്തരിക്കാനും, കണ്ടു രോമാഞ്ചമടയാനും കൊള്ളാം!

സ്ത്രീ ആയ ഞാനുൾപ്പെടെയുള്ളവർ വല്ലാതെ ഫെമിനിസ്റ്റ് ചമയാൻ ശ്രമിക്കുമ്പോൾ നമ്മുക്കൊന്ന്‌ തിരിഞ്ഞു നോക്കിയാലോ? നമ്മുടെ കുട്ടിക്കാലത്ത് അമ്മദിനവും, വനിതാദിനവും ഒന്നുമില്ലായിരുന്നു. പക്ഷേ മാതാപിതാക്കളും, ഗുരുഭൂതന്മാരും, നമ്മുടെ വളർച്ചയിൽ നമ്മെ കൈപിടിച്ചു നടത്തിയവരുമെല്ലാം ചൊല്ലിതന്നത് സ്ത്രീയെ ബഹുമാനിക്കണം, സംരക്ഷിക്കണം എന്നൊക്കെയാണ്. രക്തബന്ധമുള്ള സഹോദരന്മാർ മാത്രമല്ല, സഹപാഠികളും, കൂട്ടുകാരും, അയൽവാസികളുമൊക്കെ ലിംഗഭേദമില്ലാതെ നമ്മെ പലതരത്തിൽ സംരക്ഷിച്ചിട്ടുണ്ട്, ബഹുമാനിച്ചിട്ടുണ്ട്, പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

MACE ൽ ആൺപിള്ളേരുടെ കുത്തകയായിരുന്ന കഥാപ്രസംഗത്തിന്, എന്റെ പെൺകൂട്ടുകാരി Rincy മത്സരിച്ചപ്പോളും, മോണോആക്ടിന് ഞാൻ പയറ്റിയപ്പോളും, നമ്മുടെ പുരുഷപ്രജകൾ തുടക്കത്തിൽ കൂവിയിറക്കാൻ നോക്കിയെങ്കിലും, മറ്റേതൊരു മത്സരാർഥിയെക്കാളും കരഘോഷം തന്നു പ്രോത്സാഹിപ്പിച്ചത് ഇന്നും എന്റെ മനസ്സിൽ തട്ടി നിൽക്കുന്നു.

S5 സൗത്ത് ഇൻഡ്യ ടൂർ – മൈസൂർ വൃന്ദാവനത്തിൽ ചില സ്‌കൂൾ കുട്ടികളെ കണ്ട എന്റെ ആൺസഹപാഠികളിൽ ചിലർ അല്പം പൂവാലന്മാരാകാൻ ശ്രമിക്കുന്നതിൻറെ ഇടയിൽ, ഞങ്ങൾ അക്കരെ കടക്കാൻ നൂൽപ്പാലത്തിൽ കയറി. ചിരിച്ചും, കളിച്ചും ഞങ്ങളുടെ ഒപ്പം നടന്ന സുഹൃത്തുക്കളിൽ ആരോ പെട്ടന്ന് ഗൗരവത്തിന്റെ മുഖംമൂടിയണിഞ് ആജ്ഞാപിച്ചു;

“മിണ്ടാതെ വേഗം നടക്കാൻ”,

എല്ലാ ആൺകൂട്ടുകാരും ഭയങ്കരഗൗരവത്തിൽ! അവരുടെ മുഖത്തു നോക്കിയപ്പം കൂട്ടത്തിൽ കിലുക്കാംപെട്ടി ആയിരുന്ന എനിക്കുപോലും ‘എന്തു പറ്റിയെന്നു’ ചോദിക്കാൻ ധൈര്യം കിട്ടിയല്ല. (ചോദിച്ചാൽ അടി കിട്ടിയേനെ). ഞങ്ങൾ പെൺകുട്ടികളെ പുരുഷ സഹപാഠികൾ വളഞ്ഞു നിൽക്കുന്നു. വൃന്ദാവനത്തിലെ നൂൽപ്പാലത്തിൽ കയറിയവർക്കു അറിയാം ‘ ആ പാലത്തിൽ 17 പെൺപിള്ളേരെ, എവിടെ ഒക്കെയോ ചിതറിനിന്ന 25 ആൺകുട്ടികൾ നിമിഷനേരം കൊണ്ടു വളഞ്ഞു നിർത്താൻ തക്കതായ കാരണം കാണും. എന്തായാലും ആരും ഉരിയാടിയില്ല; വളരെ അനുസരത്തിൽ അക്കരെയെത്തി, ലൈറ്റ്ഷോ ഒക്കെ കണ്ടു താമസിക്കുന്ന ഹോട്ടലിൽ എത്തിയപ്പോളാണു എല്ലാരും സാധാരണ നിലയിൽ എത്തിയത്.

“എന്തിനായിരിന്നു ആ കൃതിമഗൗരവം ?”

വൃന്ദാവനത്തിൽ വന്ന ഏതോ ആണുങ്ങൾ ഞങ്ങളിൽ ആരെയോ നോക്കി കുശുകുശുക്കുന്നതു കേട്ട എന്റെ ഏതോ സഹപാഠിയുടെ ഉത്തരവാദിത്ത ബോധത്തിൽ നിന്നാണ് എല്ലാവരും പെട്ടന്ന് കർമനിരതരായത്. ഇന്നും അവർ പറഞ്ഞ കമന്റ് ഞങ്ങൾ സ്ത്രീജനത്തിനു അജ്ഞാതം. പറയാൻ കൊള്ളില്ല എന്നാണു സഹപാഠികളുടെ ഭാഷ്യം.

ഇന്ന് സഹപാഠിയെ ഉപദ്രവിക്കുന്നവർ, സ്വന്തം സഹോദരിയെ നശിപ്പിക്കുന്നവർ, വിദ്യാർത്ഥിനിയെ മോശം കണ്ണിൽ നോക്കുന്ന അദ്ധ്യാപകർ; ജാതിമതഭേദമെന്യേ ലോകത്തിൽ സ്ത്രീക്ക് നേരെ നിരന്തരം ആക്രമങ്ങൾ. എന്നിട്ടും നമ്മൾ സ്ത്രീസമത്വം, തുല്യത ഒക്കെ ഘോരം ഘോരം പ്രസംഗിക്കുന്നു. വാക്കിലും, കാണിപ്പിലും മാത്രം ഒതുക്കുന്ന അർത്ഥശൂന്യ ആഘോഷങ്ങൾ!

അശ്ലീല ചിത്രം കാണാൻ ശ്രമിച്ച അഞ്ചാംക്ലാസുകാരനെ ‘നിന്റെ അമ്മക്ക് ഉള്ളതേ ഏതൊരു സ്ത്രീക്കും ഉള്ളൂ’ എന്നു പറഞ്ഞു കൊടുത്ത ആ അമ്മയുടെ അർജവത്വം നമുക്ക് സ്വായത്തമാക്കാം. ഏതൊരു സ്ത്രീയും സ്വന്തം അമ്മയും, സഹോദരിയും പോലെ ജീവിക്കുവാൻ അവകാശമുള്ളവരാണ് എന്ന് മക്കൾക്ക് പറഞ്ഞു കൊടുക്കാൻ നാം മറന്നുപോയോ? നമ്മുടെ സംസ്കാരം കൈമോശം വന്നോ? എവിടെയാണു നമുക്ക് പി ഴച്ചത്? സ്വന്തം കുട്ടിക്ക് ഇല്ലാത്ത കഴിവ് മറ്റൊരു കുട്ടിയിൽ കണ്ടാൽ അതു പ്രോത്സാഹിപ്പിക്കാനുള്ള സൗമനസ്യം നമുക്ക് പരിശീലിക്കാം.

മതേർസ് ഡേ എന്തെന്ന് അറിയാത്ത, സ്വന്തം മാതാപിതാക്കളെ കൈവെള്ളയിൽ നോക്കുന്നവനോ, മദർ/ഫാദർ’സ്‌ ഡേയ്ക്ക് പരിപാടികൾ ആത്മാർത്ഥത ഇല്ലാതെ ആസൂത്രണം ചെയുന്നവനോ ആരാണ് നമ്മുടെ സമൂഹത്തിന് മുതൽകൂട്ട്? പ്രായം ആയവരെ ബഹുമാനിക്കാൻ, സ്ത്രീയെ സംരക്ഷിക്കാൻ നമ്മുടെ മക്കൾക്ക് നാം ഉദാഹരണങ്ങൾ ആകുമോ?

ആവൊ കണ്ടറിയാം!

-RAIMOL

2 Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s