ഒരു പൊങ്കാലയുടെ പിറവി

രണ്ടോ മൂന്നോ കൊല്ലം മുന്പാണ്.

USPSൽ നാട്ടിൽ നിന്നും വന്ന മെയിൽ കണ്ടപ്പോൾ അത്‍ഭുതമായി. ആരും തന്നെ നാട്ടിൽ നിന്ന് കത്തയക്കാറില്ല. കവറിന് പുറത്ത് പഴയ Knowledge is Power ലോഗോ! കോളേജ്! എന്താണപ്പാ ഇത്? വേഗം തുറന്നു നോക്കി. കോളേജിലെ രജത ജൂബിലി പൊങ്കാല മഹോത്സവത്തിനുള്ള ക്ഷണം. (ക്ഷണനം തെറ്റ്. ക്ഷണം ശരി. പത്താം ക്‌ളാസിൽ പ്രഭാകരൻ സാർ പഠിപ്പിച്ചത് ഓർക്കുന്നു)

MACE ൽ പാടത്തമ്മയുടെ  പൊങ്കാലയാണ്. പാടത്തമ്മ എന്ന് പറഞ്ഞാൽ സാക്ഷാൽ മാതിരപ്പള്ളി പാടത്തമ്മ. അമ്മയുടെ മണ്ണ് കോളേജിന് പിന്നിലെ പാടത്താണ്. എല്ലാ കുട്ടികളും പിറന്നാളിന് പാടത്തു പോയി വണങ്ങും. അമ്മയെ പ്രീതിപ്പിക്കാൻ. പരീക്ഷക്ക് ‘പൊങ്ങാൻ’ അല്ല; അതിനിപ്പോഴും പാറത്തോട്ടു കാവിലെ കാണിക്കയുടെ ശക്തി തന്നെ ശരണം. മണ്ണ് പോലെ തന്നെ പാടത്തമ്മയുടെ കണ്ണും പാടത്തു തന്നെ. പാടം മുറിച്ചു കടന്ന് എന്നും കോളേജിൽ വരുന്നവർക്ക് തുണയേകുന്നത് അമ്മയാണ്. വരന്പത്ത് നിന്നും വീഴാതെ നോക്കുന്ന അമ്മ. അഥവാ വീണാലും ചെളി മുങ്ങാതെ നോക്കുന്ന അമ്മ. വ്യാഖ്യാതാക്കളുടെ ഭാഷയിൽ പാടം എന്നാൽ എഞ്ചിനീയറിംഗ് ജീവിതത്തിന്റെ പ്രതീകമാണത്രെ. കുഞ്ഞുമീനുകളും മാക്രികളും കുണ്ടും ചെളിയും അക്കരെപ്പച്ചയും എല്ലാം അങ്ങനെതന്നെ. അതിലെ വരന്പത്ത് കൂടെയുള്ള നടപ്പിന് തുണ അത്യാവശ്യം

എല്ലാ വിശ്വാസത്തിലെയും പോലെ ഇതിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യമല്ല, ശരിക്കും നടന്ന കഥയാണെന്നാണ് അവിടുത്തെ വിദ്യാർത്ഥി  പുരാണം പറയുന്നത്. “ന്റെ പാടത്തമ്മയാണേ ….” അവരതിനെക്കൊണ്ട് സത്യം ചെയ്തു പറയും.

കാൽ നൂറ്റാണ്ട് മുന്പ് നടന്ന കഥയാണത്രെ.

പാടത്തമ്മ അതിനും എത്രയോ കാലം മുൻപേ അവിടെയുണ്ട്.. ആന്റി പൊളിറ്റിക്‌സും എഞ്ചിനീയറിംഗ് യുണിറ്റിയും അമ്മക്കറിയാം. SFI – KSU പുരോഗമന മുന്നണിയും പിന്നെ വന്ന ESU ഉം അമ്മയ്‌ക്ക് നല്ലതുപോലെ ഓർമ്മയുണ്ട്. ഇലക്ട്രോണിക്സ് ബ്ലോക്കും സ്റ്റ്റക്ചറൽ ബ്ലോക്കും ഉയർന്നതും സാരി പോയി ചുരിദാർ വന്നതും അമ്മ മറന്നിട്ടില്ല. എത്ര പേർ നിത്യവും പാടം മുറിച്ചു കടന്നുപോയി. കോളേജ് കഴിഞ്ഞ് അവരാരും ആ വഴി വന്നില്ല. അവരൊക്ക വലിയ വലിയ ആൾക്കാരായി. എഞ്ചിനീയർമാർ പാടത്ത് നടക്കുമോ? പാടം കടക്കുവോളം നാരായണ…. പാടം കടന്നാൽപ്പിന്നെ കൂരായണ എന്ന് പഴഞ്ചൊല്ല് ഇവിടെ നിന്നാണ് പോലും തുടങ്ങിയത്.

പാടത്തമ്മ പക്ഷെ ഒരമ്മയെപ്പോലെ തന്റെ കുഞ്ഞുങ്ങളെ കാത്തുപോന്നു. പാടം മുറിച്ചു കടക്കുന്നവർക്ക് എന്നും താങ്ങും തണലുമായി. വരന്പത്ത്  എവിടെയെങ്കിലും ചവിട്ടരുതാത്ത ഇടമുണ്ടെങ്കിൽ അമ്മ കാട്ടിത്തരും. കാണുന്ന കണ്ണും കേൾക്കുന്ന കാതും അഹങ്കാരമില്ലാത്ത മനസ്സും ഉണ്ടെങ്കിൽ അമ്മയുടെ ദർശനം പ്രാപിക്കാം. അങ്ങനെയാണ് എല്ലാവരും രാവിലെയും വൈകിട്ടും മഴയത്തും വെയിലത്തും കോളേജിൽ വന്നുപോയത്. ആനകളില്ലാതെ, അന്പാരിയില്ലാതെ, ആറാട്ടുമില്ലാതെ, എന്തിനേറെ അന്പലം പോലുമില്ലാതെ, മാതിരപ്പള്ളി പാടത്തമ്മ വാണിരുന്ന കാലം.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവൾ വരുന്നത്. കാൽ നൂറ്റാണ്ട്‌ മുന്പൊരു മഴക്കാലം. അവൾ അന്നാദ്യമായല്ല പാടം മുറിച്ചു നടക്കുന്നത്. എന്നും രാവിലെയും വൈകിട്ടും അവളാ വരന്പത്തൂടെയാണ് നടന്നത്. T Square പിടിച്ച്, നീല വർക്ക്ഷോപ്പ് ഡ്രസ്സിട്ട് അവളാദ്യമായി എഞ്ചിനീയറിംഗ് പിച്ച വെച്ചത് ആ അമ്മയുടെ മടിയിൽ ആയിരുന്നു.

സാമാന്യം സുന്ദരിയാണെങ്കിലും അഹങ്കാരിയാണവൾ. ഫസ്റ്റ് ഇയർ തന്നെ ചുരിദാർ ഇട്ടു വന്നവളാണ്. റാഗിങ് കിട്ടിയിട്ടും അഹങ്കാരം ശമിച്ചില്ല. അഹങ്കാരം മനസ്സിന്റെ അന്ധതയാണ്. അത് മാറണമെങ്കിൽ മനസ്സിൽ പുതിയൊരു കണ്ണ് കുടിയേറണം. അത് കൊണ്ടാണത്രേ പ്രണയിക്കുമ്പോഴും കല്യാണം കഴിയുമ്പോഴും അഹങ്കാരികൾ അഹങ്കാരികളല്ലാതാവുന്നത്.

സ്വതേ അഹങ്കാരി; പോരാത്തതിന് അന്നവളുടെ പിറന്നാള് – പഷ്ട്!!! അങ്ങനെ കൈയും കാലും മുളച്ച അഹങ്കാരമാണന്ന് വരുന്നത്. പുതിയ കുപ്പായം. പുതിയ ബാഗ്. പുതിയ കുട. പിന്നെയോ – പുതിയ കുർത്തമുനയുള്ള ചെരുപ്പ്. പത്രാസോട് പത്രാസ്. പാടത്തിറങ്ങുന്നതിന് മുൻപ് തന്നെ കണ്ണും കാതും അക്കരെയാണ്. “ഇലക്ട്രോണിക്സ് ബ്ലോക്കിലെ ചുള്ളൻ ചെക്കന്മാരെന്നെ നോക്കണേ കർത്താവേ”

അങ്ങനെ കാണാത്ത കണ്ണും കേൾക്കാത്ത കാതുമായി അഹങ്കാരത്തിന്റെ ആൾരൂപം പാടത്തിറങ്ങി. പച്ചപ്പിന്റെ അപാരതയിൽ ചുവന്ന പൊട്ടുപോലെ അവൾ തന്നെത്തന്നെ നോക്കിക്കണ്ടു. ചുള്ളൻ ചെക്കന്മാർ അക്കരെ നിന്ന് തന്നെക്കാണുന്നതും സ്വപ്നം കണ്ടവൾ നടന്നു. പെട്ടെന്ന് അതാ ഒരു കാലവൾ തെറ്റി വയ്ക്കുന്നു. പാടത്തമ്മ അവളെ വിളിക്കുന്നുണ്ട്. പക്ഷെ ആര് കാണാൻ? ആര് കേൾക്കാൻ? കാല് അതാ പൂണ്ടു പോകുന്നു. അമ്മേ എന്നവൾ വിളിച്ചെന്ന് കരുതിയാൽ തെറ്റി. “കർത്താവേ ചെക്കന്മാർ എന്നെ കാണല്ലേ” എന്ന് പറഞ്ഞു പിന്നെയും നോട്ടം അക്കരെത്തന്നെ. അപ്പോഴതാ അടുത്ത കാലും. അങ്ങനെ രണ്ടു കാലും ചെളിയിൽ മുങ്ങി എങ്ങനെയൊക്കെയോ ചെരുപ്പ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാഗും ചെളിയിൽ. മറക്കാനാവാത്ത ആ പിറന്നാൾ. ഓർമ്മകളിലേക്ക് ഒരൊറ്റ ദിവസം കൊണ്ട് കുടിയേറിയ പുതുമോടികൾ. അവളാകമാനം ചെളിമുങ്ങിയെന്നും അതല്ല തലമുടി പൊക്കിക്കെട്ടിവെച്ചതു കൊണ്ട് തലമുടി ചെളിയായില്ലെന്നും രണ്ടഭിപ്രായം ഉണ്ട്. ആരൊക്കെയോ വന്ന് ഏതായാലും അവളെ വീട്ടിൽ തിരിച്ചു കൊണ്ടാക്കി.

padathammaഏതായാലും അടുത്ത പിറന്നാളിന് അവൾക്ക് അച്ഛൻ  പുത്തനുടുപ്പുകൾ വാങ്ങിക്കൊടുത്തില്ല. ഇലക്ട്രോണിക്സിലെ ചുള്ളൻ ചെക്കന്മാരെ കാണിക്കാൻ അവൾ മെനക്കെട്ടില്ല. രാവിലെ നേരെത്തെ പാടത്തു വന്ന് പാടത്തമ്മയോട് കരഞ്ഞു പറഞ്ഞു “അമ്മേ എന്നോട് പൊറുക്കൂ. ഇനിമുതൽ കോളേജ് കഴിയുവോളം ഞാൻ പിറന്നാളിന് അമ്മയ്‌ക്ക് പൊങ്കാലയിടും” പിന്നീടൊരിക്കലും അവൾ പാടത്തെ ചെളിയിൽ വീണില്ല. പഠിച്ചു കഴിഞ്ഞയുടൻ അവളെ കെട്ടിച്ചയച്ചത് കൊണ്ട് അഹങ്കാരത്തിനും ശമനം വന്നു.

ഇത് നടന്ന സംഭവമാണെന്ന് അവിടത്തുകാർ  ആണയിടുന്നു. Electrical ഡിപ്പാർട്മെന്റിലെ പഴമക്കാർ ഇതെന്നും പറയുമായിരുന്നത്രെ. LH ലും  ഈ കഥ പ്രസിദ്ധമായിരുന്നു പോലും. ഒരു ഇലക്ട്രിക്കൽ ആഭ്യന്തരയുദ്ധകാല സ്മരണകൾ (Memoirs of an Electrical Civil War) എന്ന ഒരു പഴയകാല പുസ്തകത്തിൽ ഇക്കഥ പരാമർശിച്ചിട്ടുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. (എഞ്ചിനീയറിംഗ് കോളേജുകളിൽ അടുത്ത കാലത്ത്  മോറൽ പോലീസിംഗ് വന്നപ്പോൾ ഈ പുസ്തകം സഭ്യേതര ഭാഷ നിറഞ്ഞതായിക്കണ്ട് നിരോധിക്കുകയും കോപ്പികൾ കണ്ടെടുത്ത് കത്തിച്ചു കളയുകയും ചെയ്തുവത്രെ)

അന്നവൾ തുടങ്ങിയ പൊങ്കാലയിടൽ ഇന്നുമവർ തുടർന്ന് പോരുന്നു. പിന്നിടേതോ കോളേജ് യൂണിയൻ അതൊരു ഉത്സവമാക്കി. പുതിയൊരു പൊങ്കാല സെക്രട്ടറിയുണ്ടായി. പാടത്തമ്മയ്ക് കോളേജിൽ ഒരു പ്രതിഷ്ഠ വന്നു. ആനയും അന്പാരിയുമായി.

RIYAZ

കോളേജിൽ നടന്നതായി പറയപ്പെടുന്ന ഒരു ചെറിയ അപകടസംഭവത്തിന്റെ കഥാവിഷ്‌കാരമാണിത്. ഇതിലെ കഥാപാത്രവും ചുറ്റുപാടുകളും തികച്ചും സാങ്കല്പികങ്ങളാണ്

P.S. I received an email as a response to my search for a copy of the missing book – Memoirs of an Electrical Civil War. It read

Riyaz,
I used to have the manuscript of that book. I donated it to College Library a few years back. If they lost it, you might never be able to get another copy. I am sending you a copy of the cover flap – the back cover refers to some of the stories that you may be interested in. 
Regards

 

17 Comments

 1. Amazing piece Riyaz! Scattered with insightful pointers. When did this transformation of you from a left brain oriented techie to right brain oriented writer happen? Enjoyed reading…:)

  Like

 2. Thanks Rajesh. This is my first ever attempt on a fiction. And I have dedicated it to my high school Malayalam teacher (Jalaja teacher) who used to complain about my lack of creativity and inability to write two good lines in Malayalam. I am still trying to locate her with help of some friends so I can submit her a copy.

  Like

 3. പച്ചപ്പിന്റെ അപാരതയിൽ ചുവന്ന പൊട്ടുപോലെ അവൾ തന്നെത്തന്നെ നോക്കിക്കണ്ടു.
  ….Kidu elevation👌

  Liked by 2 people

  1. Neethi – its not a myth. Its apparently real. “ന്റെ പാടത്തമ്മയാണേ ….” അവരതിനെക്കൊണ്ട് സത്യം ചെയ്തു പറയും 🙂

   Like

 4. പങ്കില ഗാത്രി! ഏങ്കിലും നീ എത്ര സുന്ദരിയാണെന്റെ ഓമലാളേ
  അമ്പിളി പെൺകൊടി കാർമുകിൽ ചോലയിൽ
  മുങ്ങി നിവർന്നു വരുന്ന പോലെ
  -Poet inside my Khaki gets provoked 🙂

  Liked by 1 person

 5. Um…… Riyaz, your fiction is super👌 Ennalum inhane vathikkano Ente kootukariye😌 . No wonder u r from that dark valley😅

  Like

  1. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും…..?
   The story is about Paadathamma and how the ponkala started. An investigative story. Why are you picking on some ahankaarippenu in that ???

   Like

 6. പാടത്തമ്മ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് റിയാസ് . ഇനിയും എഴുതണം …

  Like

 7. മനോഹരം…!!! “അവരതിനെക്കൊണ്ട്” ….ഒരു വടക്കൻ ശൈലി നിലനിർത്തിയിട്ടുണ്ട്…..കഥാഖ്യാനശൈലി അതിമനോഹരം….ആശംസകൾ.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s