ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്‌ എത്തുവാൻ മോഹം !

പഴയകാല സ്മരണകൾ അയവിറക്കുമ്പോൾ ഞാൻ വീണ്ടും ആ മധുരപതിനേഴുകാരി ആയി പോകുന്നു. എത്ര നല്ല കാലം! ജീവിതത്തിൻറെ ഭാരിച്ച ചിന്തകൾ ഒന്നും ഇല്ലാത്ത; പരീക്ഷകളും, അസെസ്സ്‌മെന്റുകളും മാത്രം വിഷമിപ്പിച്ചിരുന്ന ആ ജീവിതം. MACE, LH, MH, കോളേജ് ജംഗ്ഷൻ, കാന്റീൻ, വർക്ഷോപ്, ലാബുകൾ – എത്ര സുന്ദരം ആ മധുരിക്കും ഓർമ്മകൾ!
S 1&2 കണക്ക് ക്ലാസ് ; അത് ഒരു വെള്ളിയാഴ്ച്ച അവസാനത്തെ മണിക്കൂർ ആയിരിന്നു. സ്ഥിരം സാർ ലീവ് ആയതുകൊണ്ടു, HOD -SR സാർ പഠിപ്പിക്കാൻ വന്നു. സാറിന്റ്റെ ക്ലാസ്സിൽ മൊട്ടുസൂചി വീണാൽ കേൾക്കാം. 3.45 ആയപ്പം ഒരു പ്രോബ്ലം തന്നിട്ട് പറയുന്നു , “ഇത് സോൾവ് ചെയ്തു കഴി യുന്നവർ പൊക്കോളൂ.” അർത്ഥം സോൾവ് ചെയ്യാൻ പറ്റാത്തവർ അവിടെ ഇരുന്നോ എന്ന്. സോൾവ് ചെയ്തവർ ആരെക്കെയോ എണീറ്റു പോയി. ഹോം സിക്‌നെസ്സ് വല്ലാതെ അലട്ടുന്ന എനിക്കു വീട്ടിൽ പോയേ പറ്റൂ. 4 .15നു കോളേജ് ജംഗ്ഷനിൽ വരുന്ന കളിയിക്കവിള ബസ് വിട്ടുപോയാൽ എൻറെ വീട്ടിൽ പോക്ക് ഗോപി. ഹോസ്റ്റലിൽ ചെന്ന് ബാഗ് എടുത്തു ഓടിയാലേ ബസ് കിട്ടൂ. സോൾവ് ചെയ്യാൻ നോക്കുംന്തോറും സാർ തന്ന പ്രോബ്ലം ഒരു സമസ്യ ആയി. ബ്രെയിൻ പണി മുടക്കി, ഇനി എന്ത് പയറ്റിയാലും രക്ഷയില്ല . ഞാൻ ഇരിക്കുന്നതു ക്ലാസ്സിലെ മുന്പിലെസീറ്റിൽ (front right corner), സാർ അപ്പോൾ നിൽക്കുന്നതു ക്ലാസ് ൻറെ ഏറ്റവും പുറകിൽ (rear left corner). ടെക്കി മൈൻഡ് ഉണർന്നു. ക്ലാസ് ഇരിക്കുന്നതു ഒരു വളവിൽ ആണ്‌ ; കൂൾ ആയി പെട്ടെന്ന് വാതിൽ വരെ പോകുക, ഡോറിന്റെ പുറത്തു എത്തിയാൽ ഒറ്റ ഓട്ടം, വളവിൽ ആയതു കൊണ്ട് ഓടി രക്ഷപ്പെടാൻ എളുപ്പം. സാറിന്റ്റെ പിടി വീണാൽ, പിന്നെ കാര്യം അചിന്ത്യം! എന്ത് ആയാലും എൻ്റെ ഹോം സിക്‌നെസ്സ് ജയിച്ചു, ഫ്രണ്ട് ബെഞ്ച് ൽ നിന്നു എണീറ്റ് ഓടിയ ഞാൻ ശ്യാസം വിട്ടത് LH ൽ ചെന്നിട്ട്!
പെൺപിള്ളേരുടെ ശാപം പേറി നിൽക്കുന്ന ആ Mechanical workshop, ഇന്നും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു ഇരുമ്പ് കഷണം അടിച്ചു പരത്താൻ, അല്ലെങ്കിൽ വൈസിൽ മുറുക്കി ഒരു തടിക്കഷണം സാറിന്റെ സങ്കല്പത്തിൽ ഉള്ള ഒരു മോഡൽ ആക്കാനുള്ള ആജ്ഞ കേൾക്കുമ്പോൾ, നേവി ബ്ലൂ വർക്ഷോപ് യൂണിഫോംൽ നിൽക്കുന്ന ദുർബലർ ആയ പെൺപിള്ളേരെ നോക്കി, കൂടെയുള്ള മസിൽമാൻമാരുടെ കോഞ്ഞാട്ട ചിരി! വർക്ഷോപ്പിലെ ചേട്ടന്മാരുടെ കനിവുകൊണ്ടു എന്തൊക്കെയോ ഷേപ്പ് ആക്കി, സബ്മിട് ചെയ്യുമ്പം ‘നീ ഒക്കെ ഈ കഴിഞ്ഞ 2 / 3 മണിക്കൂർ സ്വപ്‍നം കാണുവായിരുന്നൊ’ എന്നുള്ള സാറിന്റെ അവജ്ഞ കലർന്ന നോട്ടം.
S1&2 Mechanical Workshop പരീക്ഷ – എനിക്കു കിട്ടിയതു T section മോഡൽ ( ഇതിൻറെ ഒക്കെ ടെക്നിക്കൽ പേര് ഒന്നും ഓർമ്മ ഇല്ല. പ്രായം ആയതു കൊണ്ടുള്ളമറവിയല്ല കേട്ടൊ, പഠിച്ചതു ഒന്നും ഓർക്കാൻ ഒട്ടും മിനക്കെട്ടാറില്ല). 2 കഷണവും ചിന്തേരു ഇട്ടു ചേർത്തു വെക്കാൻ നോക്കിയപ്പം   ഒരു രീതിയിലും യോജിക്കുന്നില്ല. വൈസിൽ മുറുക്കി, ചുറ്റികക്കു അടിച്ചു (റിപ്പർ പോലും ഇങ്ങനെ അടിച്ചു കാണില്ല!) ഒരു വിധത്തിൽ ചേർത്ത് വെച്ചപ്പം , ലാബിലെ ചേട്ടൻ പറയുന്നു ,”സർ നോക്കുമ്പം 2 കഷണവും, എളുപ്പത്തിൽ ഊരാൻ പറ്റണം, അല്ലേൽ സപ്ലി ഉറപ്പു എന്ന്”. ഇടി വെട്ടേറ്റനവനെ  പാമ്പ് കടിച്ചാലത്തെ അവസ്ഥ. വൈസിൽ മുറുക്കി, ചുറ്റികക്കു പിന്നെയും കൊടുത്തു രണ്ടെണ്ണം; ദൈവം എൻറെ കൂടെ – പൊട്ടാതെ രണ്ടും വേർപെടുത്തി. ഹാവൂ അതൊരു കാലം !
ലാബ് റെക്കോർഡിൽ മുൻഗാമികൾടെ റെക്കോർഡ് വെച്ചു ഗ്ലാസ്സ് പ്രിന്റ്‌ എടുക്കാൻ എന്റെ മുറിയിൽ സ്ഥിരം സംവിധാനം ഉണ്ടായിരിന്നു. എല്ലാ കൂട്ടുകാരികൾക്കും ഇത് ഉപയോഗിക്കാം; എന്തൊരു ജനറോസിറ്റി! കണ്ണും പൂട്ടി സീനിയർസിൻറെ ലാബ് റെക്കോർഡ് കോപ്പി അടിക്കുമ്പോൾ ഉണ്ടാക്കുന്ന ഭീമ വിഡ്ഢിത്തം.
S4 Material Testing Lab പരീക്ഷ – പരീക്ഷക്കു ചെന്നപ്പോൾ എന്റെ റെക്കോർഡ് നോക്കി External Examiner ആയി വന്ന സർന്റെ ഒരു ചോദ്യം ” ഒരു ഉപകാരം ചെയ്യാമോ ?” മഹാ കർക്കശക്കാരനായ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ സർന്റെ മുൻപിൽ കൈ കൂപ്പി അടിയൻ ‘യെസ് സർ’ പറഞ്ഞു. (ഒടിക്കാതെ, ഒന്ന് ജയിപ്പിചു തന്നാട്ടെ സർ എന്ന് ഉള്ളിൽ പ്രാകി.) ” അടുത്ത വർഷം ജൂനിയർസിനു ഈ റെക്കോർഡ് ഗ്ലാസ് പ്രിൻറ് എടുക്കാൻ കൊടുക്കരുത്”, എന്നും പറഞ്ഞു സർ എന്റെ റെക്കോർഡിലെ ഒരു മെഷീൻറെ പടം കാണിച്ചു ഒരു ചോദ്യം “ഇതിൽ നീഡിൽ ഇല്ലാതെ നീ  എങ്ങനെ റീഡിങ്ങ്  എടുക്കും?” നോക്കുമ്പോൾ പടത്തിൽ മെഷീന് നീഡിൽ വരച്ചിട്ടില്ല! (എന്റെ കുഴപ്പം അല്ല, എന്റെ മുൻഗാമി ഗ്ലാസ് പ്രിൻറ് എടുത്തപ്പം നീഡിൽ വിട്ടു പോയി, ആത്മാർത്ഥമായി കോപ്പി ചെയ്തപ്പം ഞാൻ ഒന്നും കൂട്ടി ചേർത്തില്ല.) വർഷങ്ങളായി നീഡിൽ ഇല്ലാത്ത പടം കണ്ടു മടുത്തിട്ടാണ് സർ ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതു. വൈവക്ക് ഇരുത്തി പൊരിച്ചെങ്കിലും ദൈവം സഹായിച്ചതോ, എന്റെ ദൈന്യ ഭാവം കണ്ടിട്ടോ ലാബിനു പാസ്സ് ആയി.
S5 Survey Lab പരീക്ഷ – ലാബിലെ ചേട്ടന്മാർ ഇല്ലായിരുന്നേൽ നമ്മളൊക്കെ സർവ്വേ ലാബ്‌ എന്നേ ഒരു വഴിക്കു ആക്കിയേനെ! 6 മാസം സർവ്വേ ചെയ്തു പഠിച്ചിട്ടു ഒറ്റ ദിവസം പോലും Theodolite അതിൻറെ പെട്ടിയിൽ പാക്ക് ചെയ്യാൻ ഒരു സിവിലിയനും മെനക്കെട്ടിട്ടില്ല. സർവ്വേ കഴിഞ്ഞു ശവപ്പെട്ടി ചുമക്കുന്ന പോലെ ലാബിൽ തിരി ച്ചു ഏൽപ്പിക്കുമ്പോൾ ആരും ചേട്ടന്മാരുടെ കറുത്ത മുഖമോ , പരാതിയോ വക വെക്കില്ല. who cares  മട്ടിൽ പോന്നിരുന്ന എൻറെ ബാച്ചിനു S5 Survey പരീക്ഷക്കു ‘8 ൻറെ’ പണി കിട്ടി. S4 Material Testing Lab ൻറെ same External Examiner തന്നെ വന്നു Survey പരീക്ഷക്കും. അസാധാരണ നിയമം -“പരീക്ഷ കഴിഞ്ഞു Theodolite പെട്ടിയിൽ വച്ചു ലോക്ക് ചെയ്തു കാണിച്ചില്ലേൽ ഇത്ര മാർക്ക് കുറയ്ക്കും.” 6 മാസം നടന്നിട്ടു പഠിച്ചില്ല , പിന്നെ അല്ലേ സർൻറെ കൂർമ്മ ദൃക്ഷ്ടിയുടെ മുൻപിൽ നിന്ന് ഈ കുന്തത്തിനെ പെട്ടിയിൽ കിടത്തുന്നത്‌? എന്റെ കൂട്ടുകാരിൽ നല്ല ശതമാനം പേരും ഗോപി വരച്ചു. ശുഭാപ്‌തി വിശ്വാസി ആയ ഞാൻ ചി ന്തിച്ചു “Theodolite പെട്ടിയിൽ നിന്ന് എടുക്കുന്നതിനു മുൻപ്, എല്ലാ സ്‌ഥാനവും കൃത്യമായി നോക്കി പഠിക്കും, അപ്പോൾ അതേ പോലെ വെച്ച് അടക്കാം.” പക്ഷെ ഉടേതമ്പുരാൻ പോലും കൈ വിട്ടു; എന്റെ റോൾ കാൾ വിളിച്ചപ്പം ട്രൈപോഡിൽ വെച്ചിരിക്കുന്ന ഒരു “Theodolite കാട്ടി തന്നു, നമ്മുടെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ മാഷ്. ഏതോ സാമദ്രോഹി അവന്റെ പരീക്ഷ കഴി ഞ്ഞപ്പം, പാക്ക് ചെയ്യാതെ എന്നെ കുഴി യിൽ ചാടിക്കാൻ ഇട്ടിട്ടു പോയതാണ്. വിയർത്തു കുളിച്ചു സർവ്വേ ചെയ്തിട്ടു പെട്ടിയിൽ ചവിട്ടി കൂട്ടാൻ നോക്കിയിട്ട് രക്ഷ ഇല്ല. 9 മാസം ഗർഭിണിയുടെ വയർ പോലെ Theodolite പെട്ടിക്കു പുറത്തു മുഴച്ചു നിൽക്കുന്നു. സർ തിരിഞ്ഞ നേരം നോക്കി, ഒരു ചവിട്ടു കൊടുത്തു പെട്ടിക്കിട്ടു; അവസാന ശ്രമം. അപ്പോൾ ദാ പുറകിൽ നിന്ന് ഒരു ഇടിമുഴക്കം “വെറുതെ Theodolite നശിപ്പിക്കണ്ട, വെച്ചിട്ടു പൊക്കോ.” എന്റെ പരുമ്മൽ കണ്ടപ്പോളേ വിവരം ഉള്ള മാഷിനു പിടി കിട്ടി ഇവൾ ഒറ്റ ദിവസം പോലും ഇതു പാക്ക് ചെയ്തിട്ടില്ല എന്ന്. എന്തായാലും കരുണയുള്ള മാഷ് സർവേയ്ക്കു ഒടിച്ചില്ല മഹാഭാഗ്യം!  
ഇങ്ങനെ എന്തെല്ലാം; എത്ര കുസൃതികൾ . ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ നല്ല ഏടുകൾ.
ഒരുവട്ടം കൂടിയാ തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നാ ക്ലാസ്റൂമിൽ പഠിക്കുവാൻ മോഹം!

Raimol

13 Comments

 1. Thanks Rai for taking us back to the college! We all say we did not have ragging for our batch. But I think the Mech workshop in 1&2 was actually ragging…

  Like

 2. Rai u hav realy taken me back to the college.
  I remember those days we struggled to close the theodolite box which i used to tell my subordinate staff whenever we used it at our site .

  Like

 3. Yesterday I took my Papa to his school where he did BEd way back in 1965 (Rincy’s husband is principal to the school now. Thanks for the invitation Rincy). Going back allows us to trace a perfect circle of fulfilment. Good writing Raimol.

  Like

 4. Raimol, your memories and writing are really interesting. It is surprising that you are remembering all those names and details including those of Mechanical Workshop… Nicely written. Thank you.

  Like

 5. Raimol….. മനോഹരമായ ഓർമ്മക്കുറിപ്പ്…. അതിഭീകരമായ ആ ഓർമശക്തിക്കു പ്രണാമം… കുറച്ചു ഹോസ്റ്റൽ ജീവിതം കൂടി ചേർക്കാമായിരുന്നു…. ഇനിയും എഴുതൂ

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s