എട്ടണയും ഭഗവതിയും പിന്നെ ഞാനും

“ഇന്ന് അൻപത് പൈസ ഇട്ടാൽ മതി”

ക്വീൻ ആനി ലോഡ്ജിൽ നിന്ന് കോളേജിലേക്ക് നടക്കുന്പോൾ ആൻസ് ഹോസ്റ്റൽ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് “ആർട്സ് കോളേജ്” റോഡിൽ, കല ആഡിറ്റോറിയത്തിന് ശേഷമായാണ് ഇടതു ഭാഗത്തായി പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രം. ക്ഷേത്രം റോഡിൽ നിന്ന് കാണില്ല. താഴെയിറങ്ങിപ്പോയാൽ വശ്യമനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ആ കുഞ്ഞുക്ഷേത്രം, കോതമംഗലം പുഴയരികിൽ.

പരീക്ഷയും ,സെഷൻ മാർക്‌സും ,അസ്‌സൈൻമെൻറ്സും , വൈവ വോസിയും തപസ്യയായി ജീവിതം തള്ളി നീക്കുന്ന എഞ്ചിനീയറിംഗ് കുട്ടികൾക്ക് വേണ്ടിയാവണം റോഡരികിൽ തന്നെ സാമാന്യം വലിയൊരു കാണിക്കപ്പെട്ടി വെച്ചിട്ടുണ്ട്. കാര്യസാധ്യത്തിന് വേണ്ടി ദൈവങ്ങൾക്ക് കൈമടക്ക് കൊടുക്കുന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു കാര്യമായതുകൊണ്ടു നല്ലൊരു ശതമാനം ആളുകൾ അന്നേ ക്ഷേത്രത്തിൽ പോയി തൊഴാൻ ഒന്നും മെനക്കെടാതെ കാണിക്കയിൽ പത്ത് സെക്കന്റ് കൊണ്ട് കാര്യം നടത്തിയിരുന്നു. Outsourcing എന്നൊരു വാക്ക് അന്ന് ഉണ്ടായിരുന്നോ എന്നോർമ്മയില്ല. ഏതായാലും പ്രസിഡണ്ട് ട്രംപ് അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പാറത്തോട്ടു കാവ് ക്ഷേത്രം MACE യിൽ അതിന്റെ ഒരു പ്രാക്ടിക്കൽ കോഴ്സ് നടത്തിയിരുന്നു. ലേഡീസ് ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന പെൺകുട്ടികൾ മാത്രം ശനിയാഴ്ചയോ ഞായറാഴ്ചയോ ക്ഷേത്രം സന്ദർശിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. (ആമയെ ചുടുന്പോൾ മലത്തിച്ചുടണം … ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഃ)

പരീക്ഷക്ക് പന്ത്രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് നമ്മുടെ കഥാപാത്രം പുസ്തകം തുറക്കുക. പരീക്ഷ രാവിലെയാണെങ്കിൽ രാത്രി എപ്പോഴോ ആണ് തയാറെടുപ്പിന്റെ സമാരംഭം. അതിന് മുൻപ് അത്യാവശ്യം പഠിക്കേണ്ട ഭാഗങ്ങൾ എഴുതിവച്ച് ഞാനുറങ്ങിയിരിക്കും. എന്റെ ഉറക്കത്തെ ഒരു തരി ബുദ്ധിമുട്ടിക്കാതെ, ഒരു മെഴുകുതിരി വെളിച്ചത്തിന്റെ ഏകാഗ്രതയിൽ, കോഴി മൂന്ന് കൂവുന്നതിനു മുൻപേ Theraja യെയും Khurmi യെയും ആ അമാനുഷിക പ്രതിഭ തന്റെ മുന്നിൽ അടിയറവ് പറയിച്ചിരിക്കും.

ഒരു മെഴുകുതിരി വെളിച്ചത്തിന്റെ ഏകാഗ്രതയിൽ, കോഴി മൂന്ന് കൂവുന്നതിനു മുൻപേ Theraja യെയും Khurmi യെയും ആ അമാനുഷിക പ്രതിഭ തന്റെ മുന്നിൽ അടിയറവ് പറയിച്ചിരിക്കും

അവസാന മണിക്കൂറുകളിലെ ഓരോ സെക്കന്റും അവന് വളരെയേറെ വിലപ്പെട്ടാതായിരുന്നു. അത് കൊണ്ട് അവന് വേണ്ടി പരീക്ഷക്ക് പോകുന്പോൾ കാണിക്കയിൽ ഒരുറുപ്പിക ഇടുന്നത് കൂട്ടുകാരനെന്ന നിലയിൽ എന്റെ ഉത്തരവാദിത്വമായിരുന്നു. ഒരു പക്ഷേ, പറയാതെ തന്നെ ഞാൻ ചെയേണ്ടതായ ഒരു കാര്യം. വളരെ എളുപ്പമെന്നു തോന്നിയാൽ അത് അൻപത് പൈസ ആകും. അത് പോലെ തന്നെ വളരെ കടുത്തതായാൽ കാണിക്കയും കൂടും. Simple Logic – അല്ലേ?

അങ്ങനെയിരിക്കെയാണ് ഇന്ന് ഇത് സംഭവിക്കുന്നത്.

“ഇന്ന് അൻപത് പൈസ ഇട്ടാൽ മതി”

ഒരു നിമിഷം. അവനിന്ന് അത്ര നല്ലവണ്ണം പഠിച്ചിട്ടില്ല. ഇന്നത്തെ പരീക്ഷ കടുപ്പം ആയിരിക്കും എന്നറിയാം.സാധാരണ കണക്കനുസരിച്ച് രണ്ടുറുപ്പികയോ അതിലധികമോ. എന്നിട്ടെന്താ…

“നീയെന്താ പറഞ്ഞേ? അൻപത് പൈസ മതീന്നൊ?”

“അതെ”

ഞാൻ ഞെട്ടി. ഇതേത് എക്കണോമിക്സ് ? S1&2 ൽ എക്കണോമിക്കന്റെ ക്ലാസ് വിശദീകരിച്ചു തന്നവനാണ് ഇത് പറയുന്നത്. Supply – Demand theory … Complementary Products… ഇതിലൊന്നും ഈ കണക്ക് മനസ്സിലാവുന്നില്ല. Is this what he talked about Adam Smith’s “Theory of Invisible hands”?

വിശ്വാസം തീർച്ചയായും വളരെ വ്യക്തിപരമായ കാര്യമാണ്. ആരുടെയും ദൈവവുമായുള്ള ബന്ധത്തിനിടയിൽ എനിക്കൊരു കാര്യവുമില്ല. അതവരുടെ സ്വകാര്യത. അതൊക്കെ ശരി തന്നെ, ഞാനതൊക്കെ അംഗീകരിക്കുന്നു… എന്നാലും? ഉറക്കമില്ലാതെ പഠിച്ചിട്ട് പിച്ചും പേയും പറയുന്നതാണെങ്കിലോ? അല്ല തലച്ചോറിൽ ഡിസ്ക് ഫുൾ ആയിട്ട് അൻപത് പൈസ ഒരുറുപ്പികയേക്കാൾ ജാസ്തിയാണെന്ന് തോന്നിപ്പോയതാണെങ്കിലോ?

ഉറക്കമില്ലാതെ പഠിച്ചിട്ട് പിച്ചും പേയും പറയുന്നതാണെങ്കിലോ? അല്ല തലച്ചോറിൽ ഡിസ്ക് ഫുൾ ആയിട്ട് അൻപത് പൈസ ഒരുറുപ്പികയേക്കാൾ ജാസ്തിയാണെന്ന് തോന്നിപ്പോയതാണെങ്കിലോ?

“ഒറപ്പാ?….ഇന്ന് നീ അതിന് അത്രക്കൊന്നും പഠിച്ചില്ലാല്ലോ ?” ഒന്ന് കൂടെ ഞാൻ ചോദിച്ചുനോക്കി…വെറുതെ ഒരു Suppliക്ക് കാരണമാക്കണ്ടല്ലോ…

ഇല്ല… ഉറപ്പുതന്നെ.. “തന്നെ….. ഇന്നിനി ദൈവം വിചാരിച്ചാലും രക്ഷപ്പെടുംന്ന് തോന്ന് ണില്ല…” പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ, നടക്കുന്ന വേഗതയ്‌ക്ക് കുറവ് വരുത്താതെ, അവന്റെ മറുപടി വന്നു.

ഞാൻ തരിച്ച് പോയി. താൻ പാതി ദൈവം പാതി എന്ന സത്യം ഇത്ര പ്രാവർത്തികമാക്കിയവരെ ഞാൻ അതിനു മുൻപ് കണ്ടിട്ടില്ല. അത് കൊണ്ട് ഒന്നും എതിർത്ത് പറയാതെ അൻപതു പൈസ കാണിക്കയിൽ ഇട്ടു ഞാൻ തുടർന്നു.

അവന്റെ തിരിച്ചറിവിന്റെ നന്മ കൊണ്ടോ, അതോ നേരത്തേ കൊടുത്തിരുന്ന കൈമടക്കിന്റെ ബലത്തിലോ, ആ പരീക്ഷയും ആ പ്രതിഭയ്‌ക്ക് മുന്നിൽ മുട്ടുകുത്തി. അവന്റെ തന്നെ ഭാഷയിൽ “പുട്ടുപോലെ പൊങ്ങിപ്പോന്നു”.

എന്നാൽ “ഇന്ന് അൻപത് പൈസ ഇട്ടാൽ മതി” എന്ന പ്രായോഗിക ദൈവ-തത്വ-ധനശാസ്ത്രം ഇന്നുമെനിക്ക് ഒരു അത്ഭുതമായി അവശേഷിക്കുന്നു. എന്റെ ദൈവാന്വേഷണത്തിൽ ഒരുപോലെ സമസ്യയും ഉത്തരവും ആയി ..

Riyaz

8 Comments

  1. Nice one Riyaz It seems you have a natural flair in story telling.. late to discover ?…expecting many more..

    Like

  2. Now I understood how Riyaz got B.Tech degree! It was because of എട്ടണയും ഭഗവതിയും

    Like

  3. varshangalkku sesham innale avide chennappol nammale pole thanne padathammaykkum aa predesathinum okke othiri maattangal vannirikkunnu. orupadu veedukal, oru puthiya auditorium okke aayi avide. enthayalum thankyou Riyaz for helping us bring back those wonderful memories. Annes hostel kaalathu vallappozhum week ends l raavile purathu chadanulla oru avasaram aayirunnu permission eduthulla padathamma visit.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s